FROM Mt Manaf MASTERS STATUS UPDATE


അജയ്യമായ ആദര്‍ശവും ഐക്യത്തോടെയുള്ള മുന്നേറ്റവും കേരളത്തിലെ മുജാഹിദുകളുടെ മുഖ മുദ്രയായിരുന്നു. അതിനിടയിലേക്കാണ് ഗള്‍ഫ്‌ സലഫിസത്തിന്‍റെ ഉമ്മാമക്കഥകള്‍ സഞ്ചിയില്‍ തൂക്കി ചില കോലങ്ങള്‍ മുജാഹിദ് സെന്ററില്‍ തലയിണമന്ത്രം നടത്താന്‍ തുടങ്ങിയത്.

നിസ്വാര്‍ത്ഥരായ സി പി യും കെ കെ യും മടവൂരുമൊക്കെ നേതൃനിരയില്‍ വരും എന്ന് മനസ്സിലാക്കിയ ചില 'മങ്കിടികള്‍' തങ്ങളുടെ അധികാര മോഹം പൂവണിയാന്‍ വ്യതിയാനക്കഥകള്‍ വിളമ്പിയതും നാട് മുഴുക്കെ വൃത്തികേടാക്കിയതും ഇക്കാലത്ത് തന്നെ. അന്ന് പറഞ്ഞിട്ട് തിരിയാത്ത എമാന്മാര്‍ക്ക് ഇപ്പോള്‍ ഏതാണ്ട് തിരിഞ്ഞു!. ഒരു മഹാ പ്രസ്ഥാനത്തെ തുണ്ടം തുണ്ടമാക്കിയേ വിട വാങ്ങൂ എന്ന് തീരുമാനിച്ച പോലെയാ ഇപ്പോള്‍ ഇവരുടെ പോക്ക്. അതിനു വേണ്ട പണക്കൊഴുപ്പും അനര്‍ഹമായ ഔദ്യോഗിക പരിവേഷവും അവരുടെ കയ്യിലുണ്ട്. ഓരോ പിരിച്ചു വിടലും പുറത്താക്കലും അഭ്യന്തര തര്‍ക്കവും പ്രസ്ഥാനത്തെയും അതിന്റെ ആദര്‍ശത്തെയും അനുദിനം ഡീഗ്രേഡ് ചെയ്തു കൊണ്ടിരിക്കുകയാണെന്ന് തിരിച്ചറിയാന്‍ പോലും കഴിയാത്ത ശിരോമണികളെ ഓര്‍ത്ത്‌ നമുക്ക് സഹതപിക്കാം.

പ്രസ്ഥാനത്തിന് പുറത്തുള്ള വലിയൊരു സമൂഹം ഇതൊക്കെ വിലയിരുത്തുന്നുണ്ട് എന്ന് പോലും ഈ കോലങ്ങള്‍ ആലോചിക്കുന്നില്ല. തങ്ങള്‍ നേതൃത്വം ഏറ്റെടുത്ത കാലയളവില്‍ പ്രസ്ഥാനത്തെ പരമാവധി കഷ്ണിച്ചു എന്ന് ചില്ലു മേടയിലിരുന്നു അവര്‍ ക്കാശ്വസിക്കാം. എന്തും വിളിച്ചു പറയാനും കൂവാനും പോന്ന മറ്റൊരു പടയും അവരുടെ സംഭാവന തന്നെയാണല്ലോ. ഇറങ്ങി പ്പൊയ്ക്കൂടെ ഇവര്‍ക്കൊക്കെ?!

വിമര്‍ശനത്തിന്റെ ഏതു തരം ചട്ട ലംഘനമായാലും ഇവിടെയെങ്കിലും ഇതൊക്കെ പറയാതെ പറ്റില്ല!. മലയാളത്തില്‍ അമര്‍ഷം എന്ന ഒരു വാക്കും ഉണ്ടല്ലോ.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: