https://www.facebook.com/groups/213591285361390/permalink/440185349368648/
പ്രിയമുള്ള സ്നേഹിതന്മാരെ അസ്സലാമു അലൈക്കും
ദിവസങ്ങള്‍ ആയി ഈ ഗ്രൂപ്പില്‍ വരാന്‍ വേണ്ടി മാത്രമാണ് ഞാന്‍ ഫേസ്ബുക്ക് തുറക്കാറു .അതിനുള്ള കാരണം ഇവിടെ നടക്കുന്ന പ്രധാന പെട്ട രണ്ടു ചര്‍ച്ചകള്‍ വീക്ഷിക്കാന്‍ ആണ്.രണ്ടിലും Pilacherry Aboobacker എന്ന സ്നേഹിതന്‍ ആണ് ഒരു വിഭാകത്തിനു വേണ്ടി വാദിക്കാന്‍ ഉള്ളത് .രണ്ടു ചര്‍ച്ചകളും കാഴ്ചക്കാരന്‍ എന്ന രൂപത്തില്‍ വീക്ഷിക്കാന്‍ ആണ് ഞാന്‍ താല്പര്യം കാണിച്ചത് ,അതുകൊണ്ട് തന്നെ ആരുടെ അഭിപ്രായത്തിനും ഒരു ലൈക് പോലും അടിച്ചില്ല .ഇപ്പോള്‍ ആ രണ്ടു ചര്‍ച്ചകളും നടക്കുന്നതായി കാണുന്നില്ല ,അതുകൊണ്ട് തന്നെ ഒരു concluding സാധ്യമല്ല എങ്കിലും ഇതുവരെ നടന്നതില്‍ നിന്ന് ചിലത് മനസിലാക്കാന്‍ നമ്മുക്ക് കഴിയും .
ഞാനൊരു സജീവ മുജാഹിദ് പ്രവര്‍ത്തകന്‍ അല്ലെങ്കിലും ആശയപരമായി ഈ നിലപാടുകളോട് യാജിക്കുന്നവന്‍ ആണ് .കെ എന്‍ എം ആണ് ആ പ്രസ്ഥാനം എന്നതും ഞാന്‍ മനസിലാക്കുന്നു .പിളര്‍പ്പും അനുബന്ധ വിഷയങ്ങളും കൂടുതല്‍ പഠിക്കുന്നതും അറിയുന്നതും ഇത്തരം കൂട്ടായ്മയില്‍ നിന്നാണ്.മടവൂര്‍ വിഭാകതോട് അകല്‍ച്ച തോന്നത്തക്ക വിധത്തില്‍ ഒരു അനുഭവം എനിക്ക് ഉണ്ടായിട്ടില്ല എന്നതിനാല്‍ തന്നെ പ്രച്ചരിപിക്കപെടുന്ന ഒന്നിനും ഞാന്‍ ചെവി കൊടുത്തതുമില്ല .എങ്കിലും കാറ്റില്ലാതെ ഇല അനങ്ങുമോ എന്നൊരു സംശയവും എന്നില്‍ ഉണ്ടായിരുന്നു .
ചില സംസാരങ്ങളില്‍ നിന്നും ഇത്തരം ചര്‍ച്ചകളില്‍ നിന്നും ഇല ഇനങ്ങിയത് കാറ്റ് കൊണ്ട് മാത്രമല്ല എന്ന് തിരുത്താനും എനിക്ക് കഴിഞ്ഞിട്ടുണ്ട് .അതുകൊണ്ട് തന്നെ ഏറെ തിരക്കുകള്‍ക്കിടയിലും പാലകാട് നടന്ന മടവൂര്‍ വിഭകത്തിന്റെ സമ്മേളനത്തിന് അവസാന ദിവസം ഒരു മണിക്കൂറില്‍ അധികം ചിലവഴിക്കാന്‍ ഞാന്‍ സമയം കണ്ടെത്തി .
മടവൂര്‍ വിഭാകത്തെ ഒരു സംഘടിത ശകതിയായി ഞാന്‍ ആദ്യമായി കാണുകയാണ്.നിറഞ്ഞ സമ്മേളന നഗരിയില്‍ നിന്ന് ഉടനെ പോന്നെങ്കിലും
മനസു കൊണ്ട് ആശംസ അര്‍പിച്ചാണ് ഞാന്‍ മടങ്ങിയത് .
ഇപ്പോള്‍ ഇവിടെ നടക്കുന്ന ചര്‍ച്ചകളില്‍ നിന്നും ചില ആരോപണങ്ങള്‍
പലതും വാസ്തവ വിരുദ്ധമാണ് എന്ന് നിഗമനത്തില്‍ എത്തേണ്ടി വരുന്നു .ആരോപണ വിധേയര്‍ ചോദ്യം ചോതിക്കുമ്പോള്‍ ആരോപകര്‍ 'ഞാന്‍ പഠിച്ചിട്ടു പറയാം 'എന്ന് പറയുന്നത് എവിടുത്തെ ന്യായം ആണ് ?
മടവൂര്‍ വിഭാകത്തിനു എതിരില്‍ സംസാരിക്കുന്ന സ്നേഹിതര്‍ അപോ എന്ത് അറിവിന്‍റെ അടിസ്ഥാനത്തില്‍ ആണ് ഈ ആരോപണം ഉന്നയിക്കുന്നത് ?കേട്ട് കേള്‍വിയുടെ അടിസ്ഥാനത്തില്‍ നിലപാടുകള്‍ എടുക്കാന്‍ പാടുണ്ടോ ?അതല്ല അതിന്‍റെ അടിസ്ഥാനത്തില്‍ ആരോപണം നടത്താന്‍ പാടുണ്ടോ ?ഈ പഠിച്ചിട്ടു പറയാം എന്ന് പറയുമ്പോള്‍ തന്നെ നിലവിലെ എല്ലാ നിലപാടുകളുടെയും സ്ഥിതി ഇതുപോലെത്തന്നെ ആവില്ലേ എന്നൊരാള്‍ സംശയിച്ചാല്‍ അവരെ എങ്ങിനെ കുറ്റം പറയും ?
മറ്റു പല ഗ്രൂപ്പിലും എനിക്ക് ചോദ്യം ചോതിക്കാനോ അഭിപ്രായ പ്രകടനം നടത്താനോ എനിക്ക് അവസരം തരാറില്ല .ചിലതില്‍ നിന്ന് എന്നെ പുറത്താക്കുകയും ,തെറ്റ്ധാരണ മൂലം ആള്‍മാറാട്ടക്കാരന്‍ എന്ന് ആക്ഷേപിക്കുകയും ചെയ്യുന്നു .ഇടുന്ന പോസ്റ്റ് കമെന്‍റെ എന്നിവ വിശതീകരണം പോലും പറയാതെ ഡിലീറ്റ് ചെയ്യുകയും ചെയ്യുന്നു .
കള്ളങ്ങള്‍ ഒളിപിക്കാന്‍ ഇല്ലാത്ത ഒരു വിഭാകത്തിനു എന്തിനു ഇങ്ങനെയൊക്കെ ചെയ്യുന്നു ?
ഉത്തരമില്ലാത്ത ചര്‍ച്ചകള്‍ കൊണ്ട് കാര്യമില്ല ,എങ്കിലും പ്രസക്തമായ ചോദ്യങ്ങള്‍ നമ്മെ അന്യേഷണത്തിനു പ്രേരിപിക്കും എന്നതിനാല്‍ ചര്‍ച്ചകള്‍ നടക്കട്ടെ .അതുകൊണ്ട് മടവൂര്‍ വിഭാകത്തിനു എതിരില്‍ ഞാന്‍ കേട്ട ചില ആരോപണങ്ങള്‍ ഉണ്ട് .അത് ഓരോന്ന് നമ്പര്‍ ഇട്ടു ചിതിച്ചാല്‍ എനിക്ക് മറുപടി കിട്ടുമോ ?ഈ ചോദ്യങ്ങള്‍ എന്‍റെ നിലപാടുകളെ രൂപ പെടുത്താന്‍ വേണ്ടിയാണ്.പാലാകാട് ചിലവഴിച്ച കുറച്ചു സമയങ്ങള്‍ എന്നെ അതിനു പ്രേരിപിക്കുകയും ചെയ്യുന്നു .ആരാണ് എനിക്ക് മറുപടി തരിക ?
0 comments: