ഐ എസ് എമ്മിനു പുതിയ നേതൃത്വം.

 ആശംസകളോടെ കെ എന്‍ എം , ഐ എസ് എം എരഞ്ഞിക്കല്‍ യുണിറ്റ്‌

0 comments:

ഐ എസ്‌ എം സമ്മേളനത്തിന്‌ പ്രൗഢമായ തുടക്കം


ഐ എസ്‌ എം സമ്മേളനത്തിന്‌ പ്രൗഢമായ തുടക്കം


പാലക്കാട്‌: ഐ എസ്‌ എം യുവജന സമ്മേളനത്തിന്‌ ഉജ്ജ്വല തുടക്കം. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നെത്തിയ പ്രവര്‍ത്തകരടക്കം നിറഞ്ഞു കവിഞ്ഞ ജനസഞ്ചയത്തെ സാക്ഷി നിര്‍ത്തി ലോകപ്രശസ്‌ത ഇസ്‌ലാമിക ചിന്തകനും പ്രബോധകനുമായ ഡോ. ഇദ്‌രീസ്‌ തൗഫീഖ്‌ (ബ്രിട്ടണ്‍) മഹാസമ്മേളനം ഉദ്‌ഘാടനം ചെയ്‌തു.


ഇസ്‌ലാമിന്റെ ലളിതവും സുന്ദരവുമായ മുഖം ലോകത്തിന്‌ മുമ്പില്‍ കാഴ്‌ചവെക്കുന്നതില്‍ ആധുനിക മുസ്‌ലിംകള്‍ കൂടുതല്‍ ജാഗ്രത കാണിക്കേണ്ടതുണ്ടെന്ന്‌ ഡോ. ഇദ്‌രീസ്‌ തൗഫീഖ്‌ പറഞ്ഞു. ജീര്‍ണതക്കും തീവ്രതക്കും യാഥാസ്ഥികതക്കുമിടയില്‍ ഇസ്‌ലാമിന്റെ മധ്യമ നിലപാട്‌ പ്രകടിപ്പിക്കാന്‍ വിശ്വാസികള്‍ക്ക്‌ കഴിയണം. ഇസ്‌ലാമിന്റെ സുന്ദരമുഖം ലോകത്തിനു മുമ്പില്‍ സങ്കീര്‍ണ്ണമാക്കുന്നത്‌ മുസ്‌ലിംകള്‍ തന്നെയാണ്‌. ആദര്‍ശ രംഗത്തും അനുഷ്‌ഠാന മേഖലയിലും ഒരു ചെറിയ വിഭാഗം മുസ്‌ലിംകള്‍ പിന്തുടരുന്ന തീവ്രമായ നിലപാട്‌ പൊതു സമൂഹത്തില്‍ ഇസ്‌ലാമിനെക്കുറിച്ച്‌ അപരിഹാര്യമായ തെറ്റിദ്ധാരണയുണ്ടാക്കുന്നുണ്ട്‌. ഇന്ത്യന്‍ സമൂഹത്തിന്‌ ഇസ്‌ലാം വലിയൊരു അനുഗ്രഹമാണ്‌. ഇന്ത്യന്‍ സംസ്‌കാരത്തിന്‌ ഇസ്‌ലാം നല്‍കിയ സംഭാവനകള്‍ ചരിത്രത്തില്‍ തുല്യതയില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. സ്വാഗതസംഘം ചെയര്‍മാന്‍ ഈസ അബൂബക്കര്‍ മദനി അധ്യക്ഷത വഹിച്ചു.
ഡി സി സി പാലക്കാട്‌ പ്രസിഡന്റ്‌ സി പി ബാലചന്ദ്രന്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ അബ്‌ദുല്‍ ഖുദ്ദൂസ്‌, ബി ജെ പി ജില്ലാ പ്രസിഡന്റ്‌ സി കൃഷ്‌ണകുമാര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ്‌ ജോബി വി ചുങ്കത്ത്‌ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
യുവത പുസ്‌തക പ്രകാശനം മുസ്‌ലിംലീഗ്‌ ജന. സെക്രട്ടറി കെ പി എ മജീദ്‌ നിര്‍വഹിച്ചു. അബ്‌ദുറഹിമാന്‍ തൃപ്പനച്ചി പുസ്‌തക പരിചയം നടത്തി. പാറപ്പുറത്ത്‌ മൊയ്‌തീന്‍കുട്ടി എന്ന ബാവ ഹാജി തിരൂര്‍ കോപ്പി ഏറ്റുവാങ്ങി.
സമ്മേളനത്തിന്റെ സുവനീര്‍ കാളിദാസ്‌ പുതുമന അബ്‌ദുല്‍ ജബ്ബാറിന്‌ കോപ്പി നല്‌കി പ്രകാശനം ചെയ്‌തു. ബി പി എ ഗഫൂര്‍ സുവനീര്‍ പരിചയം നടത്തി. ഡോ. ഇദ്‌ രീസ്‌ തൗഫീഖ്‌ അവാര്‍ഡ്‌ ദാനം നിര്‍വ്വഹിച്ചു. ഒളിമ്പ്യന്‍ ഇര്‍ഫാന്‍, ഡോ. ഐ പി അബ്‌ദുസ്സലാം, ഡോ. ലബീദ്‌ അരീക്കോട്‌, മാസ്റ്റര്‍ അബ്‌ദുല്ല അവാര്‍ഡുകള്‍ സ്വീകരിച്ചു.
കോവൈ അബ്‌ദുല്‍ഖാദിര്‍, അബൂബക്കര്‍ നന്മണ്ട, ജാഫര്‍ വാണിമേല്‍, ഡോ. മുബശ്ശിര്‍ പാലത്ത്‌, ഇര്‍ശാദ്‌ സ്വലാഹി, ഡോ. ഐ പി അബ്‌ദുസ്സലാം പ്രസംഗിച്ചു.

ഉച്ചയ്‌ക്ക്‌ നടന്ന നേതൃസംഗമം എ അബ്‌ദുല്‍അലി മദനി ഉദ്‌ഘാടനം ചെയ്‌തു. ഐ എസ്‌ എം ജന.സെക്രട്ടറി എന്‍ എം അബ്‌ദുല്‍ജലീല്‍ അധ്യക്ഷത വഹിച്ചു. എന്‍ കെ എം സകരിയ്യ, സെയ്‌ത്‌ മുഹമ്മദ്‌ കുരുവട്ടൂര്‍, എ നൂറുദ്ദീന്‍ പ്രസംഗിച്ചു.
രണ്ടാം ദിവസമായ ഇന്ന്‌ (ശനി) രാവിലെ 8ന്‌ സന്നദ്ധ സേവക സംഗമം നടക്കും. കെ എന്‍ എം സംസ്ഥാന സെക്രട്ടറി പി ടി വീരാന്‍കുട്ടി സുല്ലമി ഉദ്‌ഘാടനം ചെയ്യും. രാവിലെ 10ന്‌ ഐ സി സി ഹാളില്‍ ഐ എസ്‌ എം സംസ്ഥാന പ്രതിനിധി സമ്മേളനം നടക്കും. കെ എന്‍ എം സംസ്ഥാന സെക്രട്ടറി എ അസ്‌ഗറലി ഉദ്‌ഘാടനം ചെയ്യും. പ്രധാന പന്തലില്‍ നടക്കുന്ന ആദര്‍ശ പാഠശാല കെ എന്‍ എം സംസ്‌ഥാന പ്രസിഡന്റ്‌ ഡോ. ഇ കെ അഹ്‌മദ്‌ കുട്ടി ഉദ്‌ഘാടനം ചെയ്യും.
ടൗണ്‍ഹാളില്‍ ബധിര യുവജന സമ്മേളനം പഞ്ചായത്ത്‌, സാമൂഹ്യക്ഷേമ വകുപ്പ്‌ മന്ത്രി ഡോ. എം കെ മുനീര്‍ ഉദ്‌ഘാടനം ചെയ്യും. ഉച്ചയ്‌ക്ക്‌ രണ്ടിന്‌ നടക്കുന്ന വിദ്യാര്‍ഥി സമ്മേളനം കാലിക്കറ്റ്‌ യുനിവേഴ്‌സിറ്റി രജിസ്‌ട്രാര്‍ ഡോ. പി പി മുഹമ്മദ്‌ ഉദ്‌ഘാടനം ചെയ്യും. വൈകിട്ട്‌ നാലിന്‌ `പെരുകുന്ന പൗരാവകാശ നിഷേധം- നിശബ്‌ദമാകുന്ന യൗവനം' എന്ന വിഷയത്തില്‍ യുവപക്ഷം സംവാദം നടക്കും. അഡ്വ. എം ശംസുദ്ദീന്‍ എം എല്‍ എ, അഡ്വ. വി ടി ബല്‍റാം എം എല്‍ എ, അഡ്വ. സുനില്‍കുമാര്‍ എം എല്‍ എ, അഡ്വ. ശ്രീരാമകൃഷ്‌ണന്‍ എം എല്‍ എ, ജാബിര്‍ അമാനി, മുജീബുര്‍റഹ്‌മാന്‍ കിനാലൂര്‍ പങ്കെടുക്കും.

വൈകിട്ട്‌ നടക്കുന്ന സാംസ്‌കാരിക സമ്മേളനം ആഭ്യന്തരവകുപ്പു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്യും. എം ബി രാജേഷ്‌ എം പി മുഖ്യാതിഥി ആയിരിക്കും. പി എസ്‌ സി ചെയര്‍മാന്‍ ഡോ. കെ എസ്‌ രാധാകൃഷ്‌ണന്‍, ആര്‍ ബി ശ്രീകുമാര്‍, സ്വാമി ആപ്‌തലോകാനന്ദ, ഡോ. കെ ടി ജലീല്‍ എം എല്‍ എ, സി പി ജോണ്‍, അഡ്വ. പി എം സാദിഖലി, എം സ്വലാഹുദ്ദീന്‍ മദനി പങ്കെടുക്കും. 

0 comments:

വിശ്വാസ വിശുദ്ധി സമര്‍പ്പിത യൗവനം


വിശ്വാസ വിശുദ്ധി സമര്‍പ്പിത യൗവനം

 പാലക്കാട്: വിശ്വാസ 
വിശുദ്ധി  സമര്‍പ്പിത യൗവനം എന്ന സന്ദേശവുമായി  മൂന്ന് ദിവസം നീണ്ടു നില്ക്കുന്ന ഐ എസ് എം കേരള യുവജനസമ്മേളനത്തിന് പാലക്കാട്ട് ഇന്ന് ആരംഭമാവും. വൈകിട്ട് 4.30ന്  സമ്മേളനത്തിന്റെ പ്രധാന പന്തലായ സ്റ്റേഡിയം ഗ്രൗഡില്‍ ഉദ്ഘാടന സമ്മേളനം നടക്കും.
അന്താരാഷ്ട്ര പ്രശസ്ത ഇസ്‌ലാമിക ചിന്തകനും എഴുത്തുകാരനുമായ ബ്രിട്ടനില്‍ നിന്നുള്ള ഡോ. ഇദ്‌രീസ് തൗഫീഖ് സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. മുസ്‌ലിംലീഗ് സംസ്ഥാന ജന.സെക്രട്ടറി കെ പി എ മജീദ് അതിഥിയായിരിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ ഈസാ അബൂബക്കര്‍ മദനി അധ്യക്ഷത വഹിക്കും.

പി ഹംസ എം എല്‍ എ, ഡി സി സി പ്രസിഡന്റ് സി വി ബാലചന്ദ്രന്‍, പാലക്കാട് നഗരസഭ അധ്യക്ഷന്‍ അബ്ദുല്‍ഖുദ്ദൂസ്, ബി ജെ പി ജില്ലാ പ്രസിഡന്റ് സി കൃഷ്ണകുമാര്‍, കെ വി വി ഇ എസ് സംസ്ഥാന സമിതി അംഗം ജോബി വി ചുങ്കത്ത് ആശംസകളര്‍പ്പിക്കും. സമ്മേളന സുവനീറിന്റെ പ്രകാശനം കാളിദാസ് പുതുമനയും യുവത പുസ്തകങ്ങളുടെ പ്രകാശനം ഷാഫി പറമ്പില്‍ എം എല്‍ എയും നിര്‍വഹിക്കും. സമ്മേളന പന്തലില്‍ നടക്കുന്ന ജുമുഅ പ്രാര്‍ഥനയ്ക്ക് കെ ജെ യു സെക്രട്ടറി സി മുഹമ്മദ് സലീം സുല്ലമി നേതൃത്വം നല്‍കും. ഉച്ചയ്ക്ക് നടക്കുന്ന നേതൃസംഗമം കെ ജെ യു പ്രസിഡന്റ് എ അബ്ദുല്‍ഹമീദ് മദീനി ഉദ്ഘാടനം ചെയ്യും. 
പാലക്കാട് സ്റ്റേഡിയം ഗ്രൗണ്ട്, പാലക്കാട് ടൗണ്‍ഹാള്‍, അനക്‌സ്, ഐ സി സി ഹാള്‍, ജെ എം ഓഡിറ്റോറിയം, കമ്യൂണിറ്റി ഹാള്‍ എന്നീ ആറ് വേദികളിലായി ഒരേ സമയം സമ്മേളന പരിപാടികള്‍ നടക്കും. ഇരുപത്തിമൂന്ന് സെഷനുകളിലായി നടക്കുന്ന സമ്മേളനത്തില്‍ അന്താരാഷ്ട്ര പ്രശസ്തരായ പണ്ഡിതന്മാരും ബുദ്ധിജീവികളും എഴുത്തുകാരും പങ്കെടുക്കുന്നുണ്ട്. പതിനായിരം സ്ഥിരം പ്രതിനിധികളടക്കം ഒരു ലക്ഷത്തിലധികം പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ഒരു ലക്ഷം പേര്‍ക്ക് ഒരേ സമയം പരിപാടി വീക്ഷിക്കാന്‍ സൗകര്യപ്പെടുംവിധം സ്റ്റേഡിയം ഗ്രൗണ്ടില്‍ വിശാലമായ പന്തല്‍ സജ്ജമാക്കിക്കഴിഞ്ഞു.

0 comments:

ഐ എസ്‌ എം സമ്മേളനം : ആദ്യ ദിനം തന്നെ വന്‍ പ്രവാഹം

http://ismkerala.org/index.php/news/8-2012-12-21-15-07-52
പാലക്കാട്‌ : വിശ്വാസ വിശുദ്ധി സമര്‍പ്പിത യൗവനം എന്ന സന്ദേശവുമായി മൂന്നുദിവസം നീണ്ടു നില്‍ക്കുന്ന ഐ എസ്‌ എം കേരള യുവജന സമ്മേളത്തിന്‌ ആദ്യ ദിവസം തന്നെ ജന പങ്കാളിത്തം കൊണ്ട്‌ ശ്രദ്ധേയമായി. ഉച്ചക്ക്‌ നടന്ന ജുമുഅ പ്രാര്‍ത്ഥനയിലെ ജനബാഹുല്യം സംഘാടകരുടെ കണക്ക്‌ തെറ്റിക്കുന്നതായിരുന്നു. സ്‌ത്രീകളടക്കം വന്‍ ജനാവലിയാണ്‌ ജുമുഅ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തത്‌.

ഉദ്‌ഘാടന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ ഉച്ചയോടെ തന്നെ പ്രധാന പന്തലിലേക്ക്‌ പ്രവഹിച്ചു കൊണ്ടിരുന്നു. കൃത്യ സമയത്ത്‌ സമ്മേളനം തുടങ്ങുമ്പോള്‍ സദസ്സ്‌ നിറഞ്ഞു കഴിഞ്ഞിരുന്നു.
സമ്മേളനത്തിന്റെ ഭാഗമായി കഴിഞ്ഞ ഒരാഴ്‌ചയായി നടന്നു വരുന്ന മെഡിക്കല്‍ എക്‌സിബിഷന്‍ പതിനായിരങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി. ജാതി മത ഭേദമന്യെ സ്‌ത്രീകളും കുട്ടികളും പൊരിവെയിലില്‍ വരി നില്‍ക്കുന്നതു കാണാമായിരുന്നു.
സമ്മേളന നഗരിയില്‍ പ്രവര്‍ത്തനം ആരംഭിച്ച യുവത പുസ്‌തക മേളയുടെ ഉദ്‌ഘാടനം നഗരസഭാ മുന്‍ ചെയര്‍മാന്‍ എ രാമസ്വാമി ഉദ്‌ഘാടനം ചെയ്‌തു. നഗരിയില്‍ പുസ്‌തകങ്ങളും ഓഡിയോ വീഡിയോ സി ഡി കളുടെ വിപുലമായ സ്റ്റാളുകളും ഒരുക്കിയിരുന്നു. 

1 comments:

http://ismkerala.org/index.php/news


 പാലക്കാട്: വിശ്വാസ വിശുദ്ധി  സമര്‍പ്പിത യൗവനം എന്ന സന്ദേശവുമായി  മൂന്ന് ദിവസം നീണ്ടു നില്ക്കുന്ന ഐ എസ് എം കേരള യുവജനസമ്മേളനത്തിന് പാലക്കാട്ട് ഇന്ന് ആരംഭമാവും. വൈകിട്ട് 4.30ന്  സമ്മേളനത്തിന്റെ പ്രധാന പന്തലായ സ്റ്റേഡിയം ഗ്രൗഡില്‍ ഉദ്ഘാടന സമ്മേളനം നടക്കും. അന്താരാഷ്ട്ര പ്രശസ്ത ഇസ്‌ലാമിക ചിന്തകനും എഴുത്തുകാരനുമായ ബ്രിട്ടനില്‍ നിന്നുള്ള ഡോ. ഇദ്‌രീസ് തൗഫീഖ് സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. മുസ്‌ലിംലീഗ് സംസ്ഥാന ജന.സെക്രട്ടറി കെ പി എ മജീദ് അതിഥിയായിരിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ ഈസാ അബൂബക്കര്‍ മദനി അധ്യക്ഷത വഹിക്കും.
പി ഹംസ എം എല്‍ എ, ഡി സി സി പ്രസിഡന്റ് സി വി ബാലചന്ദ്രന്‍, പാലക്കാട് നഗരസഭ അധ്യക്ഷന്‍ അബ്ദുല്‍ഖുദ്ദൂസ്, ബി ജെ പി ജില്ലാ പ്രസിഡന്റ് സി കൃഷ്ണകുമാര്‍, കെ വി വി ഇ എസ് സംസ്ഥാന സമിതി അംഗം ജോബി വി ചുങ്കത്ത് ആശംസകളര്‍പ്പിക്കും. സമ്മേളന സുവനീറിന്റെ പ്രകാശനം കാളിദാസ് പുതുമനയും യുവത പുസ്തകങ്ങളുടെ പ്രകാശനം ഷാഫി പറമ്പില്‍ എം എല്‍ എയും നിര്‍വഹിക്കും. സമ്മേളന പന്തലില്‍ നടക്കുന്ന ജുമുഅ പ്രാര്‍ഥനയ്ക്ക് കെ ജെ യു സെക്രട്ടറി സി മുഹമ്മദ് സലീം സുല്ലമി നേതൃത്വം നല്‍കും. ഉച്ചയ്ക്ക് നടക്കുന്ന നേതൃസംഗമം കെ ജെ യു പ്രസിഡന്റ് എ അബ്ദുല്‍ഹമീദ് മദീനി ഉദ്ഘാടനം ചെയ്യും. 
പാലക്കാട് സ്റ്റേഡിയം ഗ്രൗണ്ട്, പാലക്കാട് ടൗണ്‍ഹാള്‍, അനക്‌സ്, ഐ സി സി ഹാള്‍, ജെ എം ഓഡിറ്റോറിയം, കമ്യൂണിറ്റി ഹാള്‍ എന്നീ ആറ് വേദികളിലായി ഒരേ സമയം സമ്മേളന പരിപാടികള്‍ നടക്കും. ഇരുപത്തിമൂന്ന് സെഷനുകളിലായി നടക്കുന്ന സമ്മേളനത്തില്‍ അന്താരാഷ്ട്ര പ്രശസ്തരായ പണ്ഡിതന്മാരും ബുദ്ധിജീവികളും എഴുത്തുകാരും പങ്കെടുക്കുന്നുണ്ട്. പതിനായിരം സ്ഥിരം പ്രതിനിധികളടക്കം ഒരു ലക്ഷത്തിലധികം പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ഒരു ലക്ഷം പേര്‍ക്ക് ഒരേ സമയം പരിപാടി വീക്ഷിക്കാന്‍ സൗകര്യപ്പെടുംവിധം സ്റ്റേഡിയം ഗ്രൗണ്ടില്‍ വിശാലമായ പന്തല്‍ സജ്ജമാക്കിക്കഴിഞ്ഞു.

0 comments:

http://ismkerala.org/index.php/program


Program

സെഷന്‍ 1 - 21.12.2012 വെള്ളി
12.30 pm ജുമുഅ:

സി. മുഹമ്മദ്‌ സലീം സുല്ലമി (സെക്രട്ടറി, കേരള ജംഇയ്യത്തുല്‍ ഉലമ)

സെഷന്‍ 2 - നേതൃസംഗമം
(2PM - ഐസിസി ഹാള്‍)22221
)

സ്വാഗതം : എ നൂറുദ്ദീന്‍ (സെക്രട്ടറി ISM കേരള)
അധ്യക്ഷന്‍ : അബൂബക്കര്‍ മൗലവി പുളിക്കല്‍ (സെക്രട്ടറി, KNM)
ഉദ്‌ഘാടനം : എ അബ്‌ദുല്‍ഹമീദ്‌ മദീനി (പ്രസിഡണ്ട്‌, KJU)
പ്രഭാഷണം : ഡോ. അബ്‌ദുര്‍റസാഖ്‌ സുല്ലമി (സെക്രട്ടറി KJU)
എന്‍ കെ എം സക്കരിയ്യ
(സെക്ര., KNM കോഴിക്കോട്‌(N)ജില്ല)
സെയ്‌ദ്‌ മുഹമ്മദ്‌ കുരുവട്ടൂര്‍ (ട്രഷറര്‍ MSM കേരള)
നന്ദി : കെ പി അബ്‌ദുല്‍വഹാബ്‌, തിരൂര്‍

സെഷന്‍ 3 - ഉദ്‌ഘാടന സമ്മേളനം
5.00 pm - 9.30 pm യുവത നഗര്‍ (പന്തല്‍)

ദിവ്യദീപ്‌തി : ശറഫുദ്ദീന്‍ സലഫി പാലക്കാട്‌
മുഖഭാഷണം : ഡോ. ഐ പി അബ്‌ദുസ്സലാം (സെക്ര. ISM കേരള)
പ്രസീഡിയം : പി പി അബ്ദുറഹിമാന്‍ മാസ്റ്റര്‍
പി അബ്‌ദുര്‍റഹ്‌മാന്‍ അന്‍സാരി,
ഹസ്സന്‍ മദീനി ആലുവ, അബ്‌ദുല്‍ഖയ്യൂം സുല്ലമി
എം ഐ മുഹമ്മദലി സുല്ലമി
അബ്‌ദുസ്സലാം മാസ്റ്റര്‍ തൃശ്ശൂര്‍, മുഹമ്മദ്‌ ബാവ ഫാറൂഖി
ഡോ. കുഞ്ഞാലന്‍ മണ്ണാര്‍ക്കാട്‌
ഉമര്‍ മാസ്റ്റര്‍ എടത്തനാട്ടുകര, വീരാന്‍കുട്ടി ഹാജി പാലക്കാട്‌
അധ്യക്ഷന്‍ : ഈസ അബൂബക്കര്‍ മദനി (ചെയര്‍മാന്‍, സ്വാഗതസംഘം)
ഉദ്‌ഘാടനം : ഡോ. ഇദ്‌രീസ്‌ തൗഫീഖ്‌, ബ്രിട്ടന്‍
അതിഥി : കെ പി എ മജീദ്‌ (ജന.സെക്രട്ടറി. IUML)
ആശംസകള്‍ : പി ഹംസ MLA
സി പി ബാലചന്ദ്രന്‍ (DCC പ്രസിഡന്റ്‌, പാലക്കാട്‌ ജില്ല
അബ്‌ദുല്‍ ഖുദ്ദൂസ്‌ (മുന്‍സിപ്പല്‍ ചെയര്‍മാന്‍, പാലക്കാട്‌)
ശ്രീ. സി കൃഷ്‌ണകുമാര്‍ (പ്രസിഡന്റ്‌, BJP പാലക്കാട്‌ ജില്ല)
ജോബി വി ചുങ്കത്ത്‌ (ജില്ലാ പ്രസി. വ്യാപാരി വ്യവസായി ഏകോപനസമിതി)
സുവനീര്‍ പ്രകാശനം : ശ്രീ. കാളിദാസ്‌ പുതുമന (മെമ്പര്‍, കേരള സാഹിത്യഅക്കാദമി)
പരിചയം : മുര്‍ഷിദ്‌ പാലത്ത്‌
ഏറ്റുവാങ്ങുന്നത്‌ : ഹംസ ഹാജി വളാഞ്ചേരി
യുവത പുസ്‌തക പ്രകാശനം: ഷാഫി പറമ്പില്‍ MLA
പരിചയം : അബ്‌ദുല്‍ ജബ്ബാര്‍ തൃപ്പനച്ചി
ഏറ്റുവാങ്ങുന്നത്‌ : പാറപ്പുറത്ത്‌ മൊയ്‌തീന്‍കുട്ടി ഹാജി
A/s ബാവ ഹാജി തിരൂര്‍
അവാര്‍ഡ്‌ ദാനം
സ്വീകരിക്കുന്നവര്‍ : ഒളിമ്പ്യന്‍ ഇര്‍ഫാന്‍, ഡോ. ലബീദ്‌ അരീക്കോട്‌
മാസ്റ്റര്‍ അബ്‌ദുല്ല തിരൂര്‍ക്കാട്‌
പ്രഭാഷണങ്ങള്‍ : കോവൈ അബ്‌ദുല്‍ഖാദര്‍ (JAQH)
ടി അബൂബക്കര്‍ നന്‍മണ്ട (സെക്രട്ടറി KNM)
ജഅ്‌ഫര്‍ വാണിമേല്‍ (വൈസ്‌ പ്രസി.്‌, ISM കേരള)
ഡോ. മുബശ്ശിര്‍ പാലത്ത്‌ (പ്രസി.്‌, MSM കേരള)
ഇര്‍ഷാദ്‌ സ്വലാഹി (പ്രസി. ISM സൗത്ത്‌ സോണ്‍)
നന്ദി : സാജിദലി ചിറക്കല്‍പടി (പ്രസി., ISM പാലക്കാട്‌ ജില്ല)

22.12.2012 ശനി
സെഷന്‍ 4 - സന്നദ്ധ സേവകസംഗമം
8.00 am - 10.00 am യുവത നഗര്‍

സ്വാഗതം : നജ്‌മുദ്ദീന്‍ ഒതായി (കണ്‍വീനര്‍. ISM ദഅ്‌വവിംഗ്‌)
ആമുഖം : അബ്‌ദുല്‍ഹക്കീം പറളി (സെക്ര. ISM പാലക്കാട്‌ ജില്ല)
പ്രസീഡിയം : സൈതലവി മാസ്റ്റര്‍ തിരൂര്‍, അലി പത്തനാപുരം,
എ ടി ഹസ്സന്‍ മദനി, അബ്‌ദുല്‍ കരീം വല്ലാഞ്ചിറ
സയ്യിദ്‌ അലി സ്വലാഹി വയനാട്‌, എസ്‌ എം സലീം
കെ കുഞ്ഞുമോന്‍ കൊല്ലം, എന്‍ കെ നൗഫല്‍ കോഴിക്കോട്‌,
മുജീബ്‌ കോക്കൂര്‍, അബ്ബാസ്‌ സ്വലാഹി ശ്രീമൂലനഗരം
അധ്യക്ഷന്‍ : എ വി നൂറുദ്ധീന്‍ രാമനാട്ടുകര
ഉദ്‌ഘാടനം : പി ടി വീരാന്‍കുട്ടി സുല്ലമി (സെക്രട്ടറി KNM)
പ്രഭാഷണങ്ങള്‍ : സി അബ്ദുല്‍ ലത്തീഫ്‌ മാസ്റ്റര്‍
ഹമീദലി അരൂര്‍
ടി പി ഹുസൈന്‍ കോയ
സമാപനം : ഹംസ സുല്ലമി മൂത്തേടം
നന്ദി : പി സമീര്‍ബാബു, പാലക്കാട്‌ (ജോ.സെക്ര. ISM പാലക്കാട്‌)

സെഷന്‍ 5 - ഐ എസ്‌ എം പ്രതിനിധി സമ്മേളനം
10.00 am - 1.30 pm ഐ സി സി ഹാള്‍

ഖുര്‍ആന്‍ വെളിച്ചം : ഫൈസല്‍ നന്മണ്ട
സ്വാഗതം : ഫൈസല്‍ ഇയ്യക്കാട്‌ (സെക്രട്ടറി, ISM കേരള)
അധ്യക്ഷന്‍ : മുജീബുര്‍റഹ്‌മാന്‍ കിനാലൂര്‍ (പ്രസിഡണ്ട്‌, ISM കേരള)
ഉദ്‌ഘാടനം : എ അസ്‌ഗറലി (സെക്രട്ടറി, KNM കേരള)
ISM ദൗത്യ സ്‌മരണ : ഷുക്കൂര്‍ കോണിക്കല്‍ (സെക്രട്ടറി ISM കേരള)
പ്രഭാഷണം : കെ പി സക്കരിയ്യ (സെക്രട്ടറി, KNM)
ആദര്‍ശ യൗവനം - പ്രയാണ പാതകള്‍

ഐ എസ്‌ എം സംസ്ഥാന സമിതി തെരഞ്ഞെടുപ്പ്‌

തെരഞ്ഞെടുപ്പ്‌ റിപ്പോര്‍ട്ട്‌ : ചീഫ്‌ ഇലക്‌ഷന്‍ കമ്മീഷണര്‍
ആശംസകള്‍ : അഡ്വ. എം മൊയ്‌തീന്‍കുട്ടി (സെക്രട്ടറി, KNM)
ബി പി എ ഗഫൂര്‍
തസ്‌ലീം വടകര (സെക്രട്ടറി, MSM കേരള)
സമാപനം : സി.എ. സഈദ്‌ ഫാറൂഖി
നന്ദി : ISM ജനറല്‍ സെക്രട്ടറി (2013-15 വര്‍ഷം)

സെഷന്‍ 6 - ആദര്‍ശ പാഠശാല - ഇസ്വ്‌ലാഹ്‌
9.30 am - 1.00 pm യുവത നഗര്‍
മുഖഭാഷണം : മന്‍സൂറലി ചെമ്മാട്‌ (സെക്രട്ടറി ISM കേരള)
തര്‍ബിയ : കെ പി അബ്‌ദുല്‍ അസീസ്‌ സ്വലാഹി
പ്രസീഡിയം : പി കെ പോക്കര്‍ ഫാറൂഖി, സി മമ്മു കോട്ടക്കല്‍
വി അബ്‌ദുള്ളക്കുട്ടി അരീക്കോട്‌, എം എം നദ്‌വി,
ടി അബ്‌ദുസ്സമദ്‌ മാസ്റ്റര്‍ രണ്ടത്താണി, അഡ്വ. പി കുഞ്ഞമ്മദ്‌,
അഹ്‌മദ്‌കുട്ടി ഹാജി കൊണ്ടോട്ടി, എ വി അബ്‌ദുല്ല മേപ്പയൂര്‍
സക്കീര്‍ ഹുസൈന്‍ എടവണ്ണ (ചമയം)
അബൂബക്കര്‍ നസ്സാഫ്‌
അധ്യക്ഷന്‍ : എ അബ്‌ദുല്‍അസീസ്‌ മദനി
ഉദ്‌ഘാടനം : ഡോ. ഇ.കെ. അഹ്‌മദ്‌കുട്ടി (പ്രസിഡണ്ട്‌ KNM)
പ്രഭാഷണങ്ങള്‍ : ഏകദൈവ വിശ്വാസം
പി.ടി. അബ്ദുല്‍ അസീസ്‌ സുല്ലമി
ഷാഹിദ്‌ മുസ്‌ലിം ഫാറൂഖി
പ്രമാണങ്ങളോടുള്ള സമീപനം
എ. അബ്‌ദുസ്സലാം സുല്ലമി
ഹാഫിദുര്‍റഹ്‌മാന്‍ പുത്തൂര്‍
ഇസ്‌ലാഹ്‌ - പുതുവായനകള്‍
അലി മദനി മൊറയൂര്‍
അബ്‌ദുല്‍ജലീല്‍ മാമാങ്കര
നന്ദി : എം വീരാപ്പു അന്‍സാരി (വൈസ്‌. പ്രസി. ISM പാലക്കാട്‌ ജില്ല)

Session 7 (10.00 am -9.00 pm Town Hall) 
Youth Conference for Hearing Impaired

സ്വാഗതം : എം കെ അബ്‌ദുര്‍റസാഖ്‌
അധ്യക്ഷന്‍ : കെ അഹ്‌മദ്‌കുട്ടി മാസ്റ്റര്‍ (ചെയര്‍മാന്‍, എബിലിറ്റി ഫൗണ്ടേഷന്‍)
ഉദ്‌ഘാടനം : ഡോ. എം കെ മുനീര്‍
(ബഹു. സാമൂഹ്യക്ഷേമ വകുപ്പുമന്ത്രി)
സാന്നിധ്യം : സി കെ അബ്‌ദുസ്സലാം (ജന. സെക്രട്ടറി AKPAHI)
പി എന്‍ ബഷീര്‍ അഹ്‌മദ്‌
ക്ലാസ്‌ : വിശ്വാസ വിശുദ്ധി സമര്‍പ്പിത യൗവനം
അബൂബക്കര്‍ മദനി മരുത
ക്ലാസ്‌ : ജീവിത ലക്ഷ്യം
ശൈഖ്‌ അബ്‌ദുല്‍മുന്‍ഈം ഇബ്‌റാഹീം
സുല്‍ത്താന്‍, KSA
ക്ലാസ്‌ : യേശുക്രിസ്‌തു: ഇസ്‌ലാമിക വീക്ഷണം
എസ്‌ എ കഫീല്‍
ക്ലാസ്‌ : മുഹമ്മദ്‌ നബി(സ) ജീവിതം, ദൗത്യം
ശൈഖ്‌ മുഹമ്മദ്‌ നുഐമി (ഡയറക്‌ടര്‍, ഡഫ്‌ ഫൗണ്ടേഷന്‍,ഖത്തര്‍)
8.00 pm : കള്‍ച്ചറല്‍ പ്രോഗ്രാം
നന്ദി : ഷബീര്‍ പേരാമ്പ്ര

സെഷന്‍ 8 - INSIGHT
Youth Conference for visually challenged 
11.00 am - 2.00 pm (ICC Auditorium)

സ്വാഗതം : കെ പി അബ്‌ദുര്‍റഹ്‌മാന്‍
(കണ്‍വീനര്‍, The Truth ദഅ്‌വ വിംഗ്‌)
ആമുഖം : ജസീര്‍ അന്‍സാരി
അധ്യക്ഷന്‍ : അബ്‌ദുര്‍റഹ്‌മാന്‍ കൊണ്ടോട്ടി
(ചെയര്‍., The Truth ദഅ്‌വവിംഗ്‌)
ഉദ്‌ഘാടനം : ഈസ മദനി (ട്രഷറര്‍, കെ ജെ യു)
പ്രസീഡിയം : യൂനുസ്‌ ഉമരി, അബ്‌ദുല്‍ഹമീദ്‌ കുനിയില്‍
അബ്‌ദു സലഫി പട്ടാമ്പി
പഠനം : വിശ്വാസം വിമോചനം
മുസ്‌തഫ മദനി, പുളിക്കല്‍
നവോത്ഥാനം: ചരിത്രവും ദൗത്യവും
കെ കെ പി അബ്‌ദുല്ല
സന്മാര്‍ഗ്ഗ പാത
അബ്‌ദുല്‍ ജലീല്‍ പരപ്പനങ്ങാടി
യാസിര്‍ മങ്കട
നന്ദി : കെ ഹംസ ജൈസല്‍

സെഷന്‍ 9 - ആദര്‍ശ പാഠശാല - ഇസ്‌ലാം
2.00 pm - 4.00 pm യുവത നഗര്‍

മുഖഭാഷണം : ഇ ഒ ഫൈസല്‍ (സെക്രട്ടറി ISM കേരള)
അധ്യക്ഷന്‍ : ഡോ. സലീം ചെര്‍പ്പുളശ്ശേരി
(സെക്രട്ടറി, KNM പാലക്കാട്‌ ജില്ല)
പ്രസീഡിയം : പ്രൊഫ. സൈനുദ്ദീന്‍ തിരുവനന്തപുരം
ഡോ. കെ അബൂബക്കര്‍ കാസര്‍കോഡ്‌
അബ്‌ദുല്‍ഖയ്യൂം പുന്നശ്ശേരി
പി പി മുഹമ്മദലി സാഹിബ്‌ (ദുബൈ ഗോള്‍ഡ്‌ സൂക്ക്‌)
എന്‍ വി മൊയ്‌തീന്‍, എം എം ബഷീര്‍ മദനി
അബ്‌ദുല്‍ജബ്ബാര്‍ മണപ്പാട്ട്‌, ഇ ഐ മുജീബ്‌ തൃശൂര്‍
ഉബൈദുല്ല മാസ്റ്റര്‍ പാലക്കാട്‌
അബ്‌ദുല്‍മജീദ്‌ മാസ്റ്റര്‍, മണ്ണാര്‍ക്കാട്‌
നാസറുദ്ദീന്‍ ഫാറൂഖി തിരുവനന്തപുരം
അബ്‌ദുല്‍കരീം, തൊടുപുഴ
വിഷയാവതരണം : ഇസ്‌ലാം - ധര്‍മ്മം - ദര്‍ശനം
ബഷീര്‍ പട്ടേല്‍താഴം
സാബിഖ്‌ പുല്ലൂര്‍
ഇസ്‌ലാം - വിമര്‍ശനങ്ങളുടെ പൊരുള്‍
അബ്‌ദുല്‍ഹസീബ്‌ മദനി
റാഫി പേരാമ്പ്ര
ഖുര്‍ആന്‍ കാലത്തിന്‌ മുമ്പില്‍
ഡോ. ജമാലുദ്ദീന്‍ ഫാറൂഖി
ജൗഹര്‍ അയനിക്കോട്‌
നന്ദി : മനാഫ്‌ ഒറ്റപ്പാലം (ട്രഷറര്‍, ISM പാലക്കാട്‌ ജില്ല)

SESSION 10 - council for student's integrity
2.00 pm - 5.00 pm , ICC Hall 

സ്വാഗതം : ടി പി സഗീറലി (സെക്രട്ടറി MSM കേരള)
അധ്യക്ഷന്‍ : ഖമറുദ്ദീന്‍ എളേറ്റില്‍ (വൈസ്‌ പ്രസി. MSM കേരള)
ഉദ്‌ഘാടനം : ഡോ. പി പി മുഹമ്മദ്‌
(രജിസ്‌ട്രാര്‍, കാലിക്കറ്റ്‌ സര്‍വകലാശാല)
അതിഥി : ബ്രദര്‍ അയ്‌മന്‍ ആസ്‌ത്രേലിയ
വിഷയാവതരണം : ഫൈസല്‍ പാലത്ത്‌ (സെക്രട്ടറി MSM കേരള)
ചര്‍ച്ച : ഫൈസല്‍ ചക്കരക്കല്ല്‌
ഉബൈദുല്ല പുത്തൂര്‍പള്ളിക്കല്‍
സമാപനം : അബ്‌ദുല്‍ജലീല്‍ മദനി (സെക്രട്ടറി ISM വയനാട്‌ ജില്ല)
നന്ദി : ആഷിദ്‌ ഷാ (സെക്രട്ടറി MSM കേരള)

സെഷന്‍ 11 - യുവപക്ഷം
(പെരുകുന്ന പൗരാവകാശ നിഷേധം, നിശബ്‌ദമാകുന്ന യുവത)

മുഖഭാഷണം : അബ്‌ദുന്നാസര്‍ മുണ്ടക്കയം (സെക്ര. ISM സൗത്ത്‌ സോണ്‍)
മോഡറേറ്റര്‍ : മുജീബുര്‍റഹ്‌മാന്‍ കിനാലൂര്‍
പ്രസീഡിയം : കൊടക്കാടന്‍ മുഹമ്മദലി ഹാജി, മഞ്ചേരി
ഉമര്‍ തയ്യില്‍, ഹാഷിം ഈരാറ്റുപേട്ട
അബ്‌ദുല്‍ഗനി സ്വലാഹി, സി സി ശക്കീര്‍ ഫാറൂഖി
എം കെ ശാക്കിര്‍ എറണാകുളം
സി എച്ച്‌ ഖാലിദ്‌, അഡ്വ. നിസാര്‍ ചേളാരി
എന്‍ പി ശംസുദ്ദീന്‍ തിരൂര്‍, നജീബ്‌ തിക്കോടി
എം എച്ച്‌ അബ്‌ദുല്‍ഹഖ്‌ ഒറ്റപ്പാലം
ടി ഇബ്‌റാഹീം അന്‍സാരി
വിഷയാവതരണം : സുഹൈല്‍ സാബിര്‍ (സെക്രട്ടറി, ISM കേരള)
പങ്കെടുക്കുന്നവര്‍ : അഡ്വ. ഷംസുദ്ദീന്‍ MLA
അഡ്വ. വി ടി ബല്‍റാം MLA
അഡ്വ. സുനില്‍കുമാര്‍ MLA
അഡ്വ. ശ്രീരാമകൃഷ്‌ണന്‍ MLA
ജാബിര്‍ അമാനി (വൈസ്‌. പ്രസിഡന്റ്‌, ISM കേരള)
നന്ദി : ശഫീഖ്‌ മമ്പ്രം (സെക്രട്ടറി, ISM കണ്ണൂര്‍ ജില്ല)

സെഷന്‍ 12 - സാംസ്‌കാരിക സമ്മേളനം
6.30 pm - 9.30 pm യുവത നഗര്‍

മുഖഭാഷണം : അബ്‌ദുസ്സലാം മുട്ടില്‍ (വൈസ്‌. പ്രസിഡന്റ്‌, ISM കേരള)
അദ്ധ്യക്ഷന്‍ : പ്രൊഫ. എന്‍ വി അബ്‌ദുര്‍റഹ്‌മാന്‍
(വൈസ്‌ പ്രസിഡണ്ട്‌, KNM)
പ്രസീഡിയം : അഡ്വ. പി എം മുഹമ്മദ്‌കുട്ടി
ഇബ്‌റാഹീം ഹാജി എലാങ്കോട്‌
ഡോ. സി ആര്‍ മുഹമ്മദ്‌ അന്‍വര്‍
ഉബൈദുള്ള താനാളൂര്‍,
കെ പി അബ്‌ദുര്‍റഹ്‌മാന്‍ കല്ലായ്‌
ശബീര്‍ അഹമ്മദ്‌ വയനാട്‌
ശംസുദ്ദീന്‍ പാലക്കോട്‌
അബ്‌ദുര്‍റശീദ്‌ ഈരാറ്റുപേട്ട
സുബൈര്‍ അരൂര്‍
ഉദ്‌ഘാടനം : തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍
(ബഹു. ആഭ്യന്തര വകുപ്പ്‌ മന്ത്രി)
മുഖ്യാതിഥി : എം ബി രാജേഷ്‌ എം പി
പ്രഭാഷണങ്ങള്‍ : ഡോ. കെ എസ്‌ രാധാകൃഷ്‌ണന്‍
(ചെയര്‍മാന്‍ കേരള പബ്ലിക്‌ സര്‍വീസ്‌ കമ്മീഷന്‍)
ആര്‍ ബി ശ്രീകുമാര്‍ (മുന്‍ DGP ഗുജറാത്ത്‌)
സ്വാമി ആപ്‌തലോകാനന്ദ
(ശ്രീരാമകൃഷ്‌ണമഠം കോഴിക്കോട്‌)
ഡോ. കെ ടി ജലീല്‍ MLA
സി പി ജോണ്‍ (കേരള ആസൂത്രണ ബോര്‍ഡ്‌)
അഡ്വ. പി എം സാദിഖലി (പ്രസി.മുസ്‌ലിം യൂത്ത്‌ലീഗ്‌)
സ്വലാഹുദ്ദീന്‍ മദനി (ട്രഷറര്‍, KNM)
നന്ദി : നസീര്‍ ചെറുവാടി (പ്രസിഡന്റ്‌ ISM കോഴിക്കോട്‌ സൗത്ത്‌)

23.12.2012 ഞായര്‍
സെഷന്‍ 13 - ഹദീസ്‌ പാഠം
6.00 am യുവത നഗര്‍

അബ്‌ദുല്‍ഖാദിര്‍ ചളവറ

സെഷന്‍ 14 - പഠനക്യാമ്പ്‌
9.30 am - 1.00 pm യുവത നഗര്‍
മുഖഭാഷണം : ഹര്‍ഷിദ്‌ മാത്തോട്ടം (സെക്രട്ടറി ISM കേരള)
തര്‍ബിയ്യ : അബ്‌ദുസ്സലാം പാലപ്പറ്റ
പ്രസീഡിയം : മുത്തനൂര്‍ മുഹമ്മദ്‌ മൗലവി
മൂസാ മൗലവി അയിരൂര്‍
എസ്‌ എ എം ഇബ്‌റാഹീം
എം ഐ മുഹമ്മദലി സുല്ലമി
പി വി കുഞ്ഞിക്കോയ മാസ്റ്റര്‍
കെ എം ടി മുഹമ്മദലി എഞ്ചിനീയര്‍
എം ഹൈദ്രോസ്‌ സുല്ലമി, വി ടി തങ്ങള്‍
സി മരക്കാരുട്ടി, ടി പി മൊയ്‌തു വടകര
അധ്യക്ഷന്‍ : മുഹമ്മദലി അന്‍സാരി (പ്രസിഡന്റ്‌ KNM പാലക്കാട്‌ ജില്ല)
ഉദ്‌ഘാടനം : സി പി ഉമര്‍ സുല്ലമി (ജന. സെക്രട്ടറി, KNM)
മുഖ്യാതിഥി : ശൈഖ്‌ അബ്‌ദുഷഹീദ്‌ ഡ്രിയൂ
അതിഥി : പി കെ ബഷീര്‍ MLA
പ്രഭാഷണം : വിശ്വാസ വിശുദ്ധി
ശഫീഖ്‌ അസ്‌ലം
സമര്‍പ്പിത ജീവിതം
പി എം എ ഗഫൂര്‍
നവോത്ഥാനം, ആദര്‍ശം, പ്രസ്ഥാനം
അബ്‌ദുല്ലത്തീഫ്‌ കരുമ്പുലാക്കല്‍
നന്ദി : ശാക്കിര്‍ ബാബു കുനിയില്‍ (പ്രസി. ISM മലപ്പുറം (E))

സെഷന്‍ 15 - മുസ്‌ലിമഃ കോണ്‍ഫറന്‍സ്‌
9.30 am - 4.00 pm ടൗണ്‍ ഹാള്‍
മുഖഭാഷണം : ശമീമ ഇസ്വ്‌ലാഹിയ്യ (ജന. സെക്രട്ടറി MGM കേരള)
തസ്‌കിയഃ : സൈനബ ഷറഫിയ്യ, പാലക്കാട്‌
അധ്യക്ഷ : ഖദീജ നര്‍ഗീസ്‌ (പ്രസിഡന്റ്‌, MGM കേരള)
പ്രസീഡിയം : സഫിയ്യ ടീച്ചര്‍ തിരൂര്‍, ബുഷ്‌റ നജാത്തിയ
കുഞ്ഞീബി ടീച്ചര്‍ രണ്ടത്താണി
പ്രഫ. എ ജമീല കുനിയില്‍
ചിന്ന ടീച്ചര്‍, എം സല്‍മ ടീച്ചര്‍
Inauguration : Prof. NOORJAHAN AKARAPISAN
THAILAND
ഗസ്റ്റ്‌ ഓഫ്‌ ഓണര്‍ : ഡോ. ഖമറുന്നീസ അന്‍വര്‍
പ്രഭാഷണങ്ങള്‍ : വിശ്വാസം; വിമലീകരണം
ജമീല ടീച്ചര്‍ എടവണ്ണ
കുടുംബം, കുടുംബിനി
സി ടി ആയിഷ കണ്ണൂര്‍
പ്രബോധന പാതയിലെ മുസ്‌ലിം സ്‌ത്രീ
സി എ സല്‍മ അന്‍വാരിയ്യ
ജീവിത വിശുദ്ധി
സുലൈമാന്‍ സ്വബാഹി
നന്ദി : എം സലീമ (സെക്ര. MGM പാലക്കാട്‌ ജില്ല)

സെഷന്‍ 16 - എം ജി എം ഡെലിഗേറ്റ്‌ കണ്‍വെന്‍ഷന്‍
11.00 am - 1.30 pm കമ്മ്യൂണിറ്റി ഹാള്‍ 
സ്വാഗതം : ജുവൈരിയ്യ അന്‍വാരിയ്യ (വൈസ്‌ പ്രസി MGM കേരള)
അധ്യക്ഷ : കുഞ്ഞീബി ടീച്ചര്‍ (വൈസ്‌ പ്രസി. MGM കേരള)
ഉദ്‌ഘാടനം : യു പി അബ്‌ദുറഹ്‌മാന്‍ മൗലവി (വൈസ്‌ പ്രസി. KJU)
പ്രഭാഷണം : ദൗത്യ വാഹകരാവുക
ബുഷ്‌റ നജാത്തിയ്യ (വൈസ്‌ പ്രസി. MGM കേരള)
MGM തെരഞ്ഞെടുപ്പ്‌, ഉദ്യോഗസ്ഥവേദി തെരഞ്ഞെടുപ്പ്‌
നന്ദി : ജന.സെക്രട്ടറി എം ജി എം കേരള (2013-15)

session 17- youth conference for hearing impaired
9.00 am - 4.00 pm (J M Hall)

ഖുര്‍ആനില്‍നിന്ന്‌ : സഹദ്‌
സ്വാഗതം : ഹാരിസ്‌ അരൂര്‍
പ്രസീഡിയം : ജമാല്‍ മുഹമ്മദ്‌ പുളിക്കല്‍, സി വൈ സാദിഖ്‌
നസീര്‍ ആലപ്പുഴ, നിയാസ്‌ ചക്കുംകടവ്‌
അലി അശ്‌റഫ്‌ പുളിക്കല്‍
അധ്യക്ഷന്‍ : ഇസ്‌മാഈല്‍ കരിയാട്‌
Inauguration : KakoozaY Muhammed (S. Africa)
പങ്കെടുക്കുന്നവര്‍ : ഫൈസല്‍ കെ മഞ്ചേരി,
ഹാഷിം തിരുവനന്തപുരം
സഹദ്‌ കൊയിലാണ്ടി
ഷക്കീര്‍ കാസര്‍കോട്‌
കെ അബ്‌ദുര്‍റസാഖ്‌
നന്ദി : നാസര്‍ നന്മണ്ട

session 18 - Girls Campus
2.00 pm - 4.00 pm കമ്മ്യൂണിറ്റി ഹാള്‍ 

സ്വാഗതം : ശാക്കിറ വാഴക്കാട്‌
അധ്യക്ഷ : സി എം സനിയ്യ അന്‍വാരിയ്യ (വൈസ്‌ പ്രസി. MGM കേരള)
Face to Face : Prof. NOORJAHAN AKARAPISAN
(Payap University, Thailand)
അവാര്‍ഡ്‌ ദാനം, സ്വീകരിക്കുന്നത്‌: വാഫിറ ഹനാന്‍
(കാലിക്കറ്റ്‌ യൂനിവേഴ്‌സിറ്റി റാങ്ക്‌ ജേതാവ്‌)

MGM സ്റ്റുഡന്റ്‌സ്‌ വിംഗ്‌ തെരഞ്ഞെടുപ്പ്‌
സമാപനം : നൂറുന്നിസ നജാത്തിയ്യ
നന്ദി : ജന.സെക്രട്ടറി MGM SW (2013-15)

Session 19 - National Academic Congress
9.30 am - 1.30 pm ICC Hall

Welcome : Dr. Fuqar Ali
Chair : Dr. P P Abdul Haque (Sec. KNM)
Presidium : Dr. T P Abdul Rasheed
Dr. Abdul Razak Sullami, Areekode
Dr. V Kunhali
Dr. Jamaludheen Farooqi
Prof. K A Naser, Kuniyil
Prof. M Haroon
Prof. M Muhammed Thayyib Sullami
Dr. Mohamed Shan, (Medical College, CLT)
Dr. E Abdul Latheef, Dr. Banil Hafeeque
C Abdul Hameed (Rtd. DDE, Malappuram)
Safarulla Areekode, (DEO. Malappuram)
Prof. Abdul Gafoor Tirurangadi
Inauguration : E T Muhammed Basheer MP
Key Note Address : Dr. K Abdul Rahman
Paper presentation
Introduction : Dr. K Muhammed Bsheer
Shabeeb P K, Banglore
Dr. E Abdul Majeed, (Calicut University)
Dr. Hilal Ayiroor (Maharajas college, Ekm)
Prof. Ashraf (A A College, Valavannur)
Dr. Ashraf Vanimel
Discussion : Mansoor Othai (Research Officer, SCERT)
Dr. Naseem P
Rajool Shanis C P (S R F, CMFRI, Kochi)
Prof. K Hamza
Prof. Musthafa Sullami, Kochi
Kadeeja Mangad, Delhi
Conclusion : Anas Kadalundi
Vote of Thanks : Abdu shareef Tirur

സെഷന്‍ 20 - കളിമുറ്റം
10.30 am - 4.00 pm ടൗണ്‍ ഹാള്‍ അനക്‌സ്‌
പുലരി : ജംഷീര്‍ ഫാറൂഖി (സെക്രട്ടറിയേറ്റ്‌ മെമ്പര്‍, MSM കേരള)
സൗഹൃദം : റഷീദ്‌ പരപ്പനങ്ങാടി
ഉദ്‌ഘാടനം : ഡോ. ആര്‍ കെ ശ്രീകുമാര്‍
(കേന്ദ്ര ബാലസാഹിത്യ അക്കാദമി അവാര്‍ഡ്‌ ജേതാവ്‌)
സാന്നിധ്യം : അസീസ്‌ അച്ചനമ്പലം
കൗതുകച്ചെപ്പ്‌
നേതൃത്വം : ഇ ഒ നാസര്‍, ഇഖ്‌ബാല്‍ പുന്നശ്ശേരി
സര്‍ഗശലഭം
നേതൃത്വം : ഷാനവാസ്‌ പറവന്നൂര്‍
മുഹ്‌സിന്‍ കോട്ടക്കല്‍
മാസ്റ്റര്‍ അബ്‌ദുല്ല തിരൂര്‍ക്കാട്‌
ഹംസ ജൈസല്‍
നിലാവ്‌ : റഹീസ്‌ എടത്തനാട്ടുകര (പ്രസി., MSM പാലക്കാട്‌ ജില്ല)

Session 21 - Focus Youth Summit
9.30 am - 1.30 pm ICC Auditorium 

സ്വാഗതം : അബ്‌ദുല്‍ജലീല്‍ ഒതായി
അധ്യക്ഷന്‍ : അബൂബക്കര്‍ കരീം സുല്ലമി എടവണ്ണ
ഉദ്‌ഘാടനം : ഡോ. ഇദ്‌രീസ്‌ തൗഫീഖ്‌, യു കെ
പ്രസിഡീയം : അബ്‌ദുറഊഫ്‌ മദനി, പി എ മുഹമ്മദ്‌ തൃശൂര്‍
അബ്‌ദുല്‍കരീം മദനി, പി പി ഖാലിദ്‌,
പി ഐ മുജീബ്‌, അബ്‌ദുറഷീദ്‌ ഖാസിം
പ്രഭാഷണം : വി പി അഹമ്മദ്‌ കുട്ടി മദനി (യു എ ഇ)
അസൈനാര്‍ അന്‍സാരി (യു എ ഇ)
ചര്‍ച്ച : മൂസക്കോയ പുളിക്കല്‍, ജിദ്ദ
ഇബ്‌റാഹീം വടക്കാഞ്ചേരി, കെ എസ്‌ എ
സലീം കരുനാഗപ്പള്ളി, ദമ്മാം
ഷാ വലിയവീട്ടില്‍, ഖത്തര്‍
ജാബിര്‍ കൊല്ലം, യു എ ഇ
അന്‍വര്‍ സാദത്ത്‌, ഡല്‍ഹി
എം അമീന്‍, ബാംഗ്ലൂര്‍
ഇര്‍ഷാദ്‌, ചെന്നൈ
നന്ദി : താജുദ്ദീന്‍ സ്വലാഹി (പ്രസി ISM തൃശൂര്‍ ജില്ല)

സെഷന്‍ 22 - സെമിനാര്‍
(സാമുദായിക ധ്രുവീകരണവും സമകാല കേരളവും)
2.00 pm - 5.00 pm യുവത നഗര്‍
മുഖഭാഷണം : യു പി യഹ്‌യാഖാന്‍ (സെക്രട്ടറി, ISM കേരള)
മോഡറേറ്റര്‍ : കെ പി ഖാലിദ്‌
പ്രസീഡിയം : മഹ്‌മൂദ്‌ നഹ പരപ്പനങ്ങാടി, യാസ്‌മിന്‍ തിരുവനന്തപുരം
എന്‍ജിനീയര്‍ യൂസുഫ്‌ ദമാം, പി എ ഹുസൈന്‍, ഫുജൈറ
വി കെ സി അബ്‌ദുല്‍ഹമീദ്‌, അശ്‌റഫ്‌ മമ്പ്രം
ഉദ്‌ഘാടനം : മഞ്ഞളാംകുഴി അലി
(ബഹു. നഗരകാര്യ-ന്യൂനപക്ഷ ക്ഷേമ വകുപ്പുമന്ത്രി)
വിഷയാവതരണം : ആസിഫലി കണ്ണൂര്‍
പങ്കെടുക്കുന്നവര്‍ �: അഡ്വ. ടി കെ ഹംസ - CPIM
അഡ്വ. എം ബാലചന്ദ്രന്‍ - NSS
അനുരാഗ്‌ കൊല്ലങ്കോട്‌ - SNDP
ഡോ. ഫസല്‍ ഗഫൂര്‍ - MES
ടി പി രാമഭദ്രന്‍ - KDF
അബ്‌ദുര്‍റഹ്‌മാന്‍ രണ്ടത്താണി MLA
എന്‍ കെ അലി -MECA
നന്ദി : നൗഷാദ്‌ കുറ്റിയാടി

സെഷന്‍ 23 - സമാപന സമ്മേളനം
5.00 pm - 9.30 pm യുവത നഗര്‍
സ്വാഗതം : ഇസ്‌മാഈല്‍ കരിയാട്‌ (ട്രഷറര്‍ ISM കേരള)
അധ്യക്ഷന്‍ : മുജീബുര്‍റഹ്‌മാന്‍ കിനാലൂര്‍
പ്രസീഡിയം : പി കെ മൊയ്‌തീന്‍ സുല്ലമി, കുഴിപ്പുറം
പക്രുട്ടി സുല്ലമി കുനിയില്‍, അബ്‌ദുല്‍ അലി മദനി
ഡോ. ഇഖ്‌ബാല്‍ പാലക്കാട്‌
ജി പി കുഞ്ഞാലിക്കുട്ടി, ഖത്തര്‍
അബ്‌ദുല്‍ജബ്ബാര്‍ സാഹിബ്‌, തൃശൂര്‍
ഹുസൈന്‍ അല്‍മുഫ്‌ത ഖത്തര്‍
കുഞ്ഞബ്‌ദുല്ല ഹാജി, തോട്ടത്തില്‍ അബ്‌ദുര്‍റശീദ്‌
ബാണോത്ത്‌ അബൂബക്കര്‍ ഹാജി
ഉദ്‌ഘാടനം : ശ്രീ. ജയറാം രമേഷ്‌ (കേന്ദ്ര ഗ്രാമവികസന വകുപ്പുമന്ത്രി)
ഗസ്റ്റ്‌ ഓഫ്‌ ഓണര്‍ : പത്മശ്രീ എം എ യൂസഫലി
മുഖ്യപ്രഭാഷണം : ശെയ്‌ഖ്‌ അബൂഅയ്‌മന്‍, ആസ്‌ത്രേലിയ
അതിഥി : പി.കെ. കുഞ്ഞാലിക്കുട്ടി
(ബഹു. കേരള വ്യവസായ-ഐ ടി വകുപ്പുമന്ത്രി)
എം ഐ ഷാനവാസ്‌ എം പി
ആശംസ : സി പി മുഹമ്മദ്‌ MLA
പ്രഭാഷണങ്ങള്‍ : ഡോ. ഹുസൈന്‍ മടവൂര്‍ (ജന. സെക്രട്ടറി IIM)
ഡോ. മുസ്‌തഫ ഫാറൂഖി (സെക്രട്ടറി KNM)
ജാസിര്‍ രണ്ടത്താണി (ജന.സെക്രട്ടറി MSM കേരള)
മമ്മൂട്ടി മുസ്‌ലിയാര്‍
എന്‍ എം അബ്‌ദുല്‍ജലീല്‍
നന്ദി : എന്‍ എന്‍ മുഹമ്മദ്‌ റാഫി (സെക്രട്ടറി, ism കേരള) 

0 comments:

ISM Kerala Youth Conference 2012


സാങ്കേതികത്തികവിന്റെ വര്‍ണപ്പൊലിമയില്‍ ആദര്‍ശനഷ്‌ടം സംഭവിച്ചുപോയ സമൂഹമാണ്‌ നമുക്ക്‌ ചുറ്റും. കൗമാരവും യൗവനവുമെല്ലാം മോഹങ്ങളുടെ മായികവലയില്‍ കുരുങ്ങിക്കിടക്കുന്നു. ഇന്റര്‍നെറ്റ്‌ തുറന്നിട്ട ആനന്ദത്തിന്റെ ആകാശത്തില്‍ പറന്ന്‌ കളിക്കുന്നവര്‍ക്ക്‌ നിമിഷങ്ങളുടെ സുഖാനന്ദങ്ങളില്‍ സകലതും മറന്നുപോകുന്നു. സാമൂഹ്യ ബോധത്തിന്റെ നൂല്‍ബന്ധം വരെ അറുത്തെറിയാന്‍ വഴിയൊരുക്കുന്ന പുത്തന്‍ സാങ്കേതിക രംഗം വിചാരണ ചെയ്യപ്പെടേണ്ട കാലം കഴിഞ്ഞിരിക്കുന്നു. അടുക്കാനുള്ള അവസരങ്ങള്‍ അധികമായിട്ടും അകല്‍ച്ചയിലേക്കു തന്നെയാണ്‌ പുതിയകാലം വഴികാട്ടുന്നത്‌. നമ്മുടെ കാലത്തെ തണുത്തുപോയ യൗവനം കൂടുതല്‍ ഭീതി പരത്തുന്ന ഭാവിയെയാണ്‌ പ്രവചിക്കുന്നത്‌. യൗവനത്തില്‍തന്നെ മനസ്സുകൊണ്ട്‌ വൃദ്ധരായിപ്പോകുന്ന ചെറുപ്പത്തെ ഊര്‍ജസ്വലമായ സാമൂഹ്യബോധത്തിലേക്ക്‌ ഉണര്‍ത്തിയാല്‍ വരാനിരിക്കുന്നത്‌ വിപ്ലവങ്ങളുടെ വസന്തമായിരിക്കും.
മതത്തെ ലഹരിയാക്കിയവരാണ്‌ ഒരു ഭാഗത്ത്‌. ലഹരിയെ മതമാക്കിയവര്‍ മറ്റൊരു ഭാഗത്തും. എരിവും പുളിയുമുള്ള മുദ്രാവാക്യങ്ങളുടെ പിറകെ ആവേശഭരിതരായി പാഞ്ഞടുക്കുന്നവര്‍ ശൂന്യമായ ഭാവിയെ മാത്രമേ പകരം തരൂവെന്ന്‌ ഒന്നിലേറെ തവണ കണ്ടുകഴിഞ്ഞവരാണ്‌ നമ്മള്‍.

പ്രിയങ്കരനായ ചെറുപ്പക്കാരാ, ജീവിക്കുന്ന കാലത്തിനും ബാക്കിയാക്കുന്ന ഭാവിക്കും നിങ്ങളെ ആവശ്യമുണ്ട്‌. തിന്മകളുടെ തീക്കൂനയ്‌ക്കുനേരെ ധീരമായി ഉയര്‍ത്താന്‍ നിങ്ങളുടെ ചൂണ്ടുവിരലും അടങ്ങാത്ത വിപ്ലവദാഹവും ആവശ്യമുണ്ട്‌. ധര്‍മബോധത്തിന്റെയും സാമൂഹ്യബോധത്തിന്റെയും ഈ പടയണിയില്‍ ധീരനായ താങ്കളെ നിശ്ചയമായും ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഐ എസ്‌ എം സമ്മേളനത്തില്‍ നിങ്ങളുണ്ടാവണം. ഹൃദ്യമായ സ്വാഗതം.
നന്മകള്‍ നേര്‍ന്നുകൊണ്ട്‌...

കണ്‍വീനര്‍, പ്രചാരണവി
 ഭാഗം

ഐ എസ്‌ എം കേരള, മര്‍ക്കസുദ്ദഅ്‌വ

0 comments:

സുഹൃത്തെ, ക്ഷേമം നേരുന്നു.



സുഹൃത്തെ, ക്ഷേമം നേരുന്നു.

സര്‍വശക്തനായ രക്ഷിതാവില്‍നിന്നുള്ള രക്ഷയും സമാധാനവും താങ്കള്‍ക്കും കുടുംബത്തിനുമുണ്ടാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. തിരക്കാണെന്നറിയാം. എങ്കിലും ചില കാര്യങ്ങള്‍ ഹൃദയപൂര്‍വം ഉണര്‍ത്തട്ടെ.

വര്‍ഷങ്ങള്‍ക്കപ്പുറത്തൊരു കാലം. ഭൂമിയില്‍ ഒരേയൊരു കുടുംബം മാത്രം. അവരുടെ വീട് നമ്മുടെ വീടുപോലെയല്ല. അവരുടെ ഭക്ഷണം നമ്മുടേതുപോലെയല്ല. അവരുടെ സംസാരവും ഭാഷയും തീര്‍ത്തും വ്യത്യസ്തം. എല്ലാമെല്ലാം നമ്മില്‍ നിന്നും ഭിന്നമായത്. പക്ഷേ ഒന്നുമാത്രം. നമ്മുടേതുപോലെ തന്നെ മനസ്സിന്റെ വേദനകളും വ്യഥകളും. വേദനയുടെയും നിസ്സഹായതയുടെയും ജീവിതവേളകളില്‍ നിന്ന് നമ്മളെപ്പോലെത്തന്നെ അവരും ദൈവത്തെ വിളിച്ചു. സര്‍വലോകങ്ങളുടെയും അധിപനായ സ്രഷ്ടാവിനെ അവരും വണങ്ങി; പ്രാര്‍ഥിച്ചു. ആദിമ മനുഷ്യന്‍ ആദമിന്റേതായിരുന്നു ആ കുടുംബം. ആ കുടുംബത്തിന്റെ പ്രാര്‍ഥന കേട്ടവനായ ദൈവം നമ്മുടെ പ്രാര്‍ഥനയും കേട്ടുകൊണ്ടിരിക്കുന്നവന്‍ തന്നെ.

ദൈവം പ്രപഞ്ചത്തിന്റെ സ്രഷ്ടാവാണ്; ഇവിടെയുള്ളതെല്ലാം സൃഷ്ടികളും. സൃഷ്ടികള്‍ക്കൊരിക്കലും സ്രഷ്ടാവിനെപ്പോലെയാകാന്‍ സാധ്യമല്ല. ദൈവം പ്രപഞ്ചത്തിലെ സൃഷ്ടികളോട് ഉപമിക്കാവുന്ന ഒന്നല്ല എന്നര്‍ഥം. ഈ പ്രപഞ്ചം ദൈവത്തിന്റെ സൃഷ്ടി മാഹാത്മ്യത്തിന്റെ ഉത്തമനിദര്‍ശനമാണ്. നമുക്കറിയുന്നതുപോലെ നാമൊരു വസ്തു നിര്‍മിച്ചു. ആ വസ്തുവിന് നമ്മെപ്പോലെ കേള്‍ക്കാനോ കാണാനോ ചിന്തിക്കാനോ മനസ്സിലാക്കാനോ കഴിയുകയില്ല. അതേസമയം നാം നിര്‍മിച്ച വസ്തു നമ്മുടെ കഴിവിന്റെയും വൈദഗ്ധ്യത്തിന്റെയും തെളിവായിരിക്കും.
ഇതേപോലെ, പ്രപഞ്ചത്തിലെ ഒരു വസ്തുവിനും സ്രഷ്ടാവിനെപ്പോലെ ചിന്തിക്കാനോ മനസ്സിലാക്കാനോ ആവില്ല. അവയൊന്നും ദൈവത്തെപ്പോലെ സര്‍വശക്തരോ സര്‍വജ്ഞരോ അല്ല. അതേസമയം അവയൊക്കെയും ആ മഹാശക്തിയുടെ ഉന്നത വൈദഗ്ധ്യത്തിന്റെ തെളിവുകളാണുതാനും. അതിനാല്‍ പ്രപഞ്ചത്തിന്റെയും അതിലുള്ള സകലതിന്റെയും സ്രഷ്ടാവും സംരക്ഷകനുമായ ദൈവമാണ് ആരാധനകള്‍ക്കും പ്രാര്‍ഥനകള്‍ക്കും അര്‍ഹന്‍.

ഈ ലോകത്തേക്കൊന്നു നോക്കൂ.
ചിതലിന്റെ പുറ്റ്. അതെത്ര മനോഹരമാണ്! ഭദ്രമായ അനേകം അറകളോടുകൂടിയ പുറ്റിന് 25 അടി വരെ ഉയരമുണ്ടാകാറുണ്ട്. ചിതലിന്റെ വലുപ്പവും അത് നിര്‍മിക്കുന്ന പുറ്റിന്റെ ഉയരവും താരതമ്യംചെയ്ത് മനുഷ്യന്‍ അതുപോലുള്ളതൊന്ന് നിര്‍മിക്കുകയാണെങ്കില്‍ ചുരുങ്ങിയത് ആയിരം നിലയുള്ള കെട്ടിടമെങ്കിലും നിര്‍മിക്കേണ്ടിവരും. തവള അതിന്റെ വലുപ്പത്തിന്റെ ഇരുപത് ഇരട്ടിയോളം ദൂരേക്ക് ചാടാന്‍ കഴിവുള്ള ജീവിയാണ്. പുല്‍ച്ചാടിയുടെ സ്ഥിതിയോ? ഉടലിന്റെ വലുപ്പത്തെക്കാളും ഇരുനൂറ് മടങ്ങ് ദൂരത്തേക്ക് ചാടാനാകും. ദേശാടനപ്പക്ഷികള്‍ നല്ല കാലാവസ്ഥ തേടി പതിനായിരക്കണക്കിന് കിലോമീറ്റര്‍ പാറിനടക്കുന്നു. നിശാശലഭങ്ങള്‍ ശരീരഗന്ധംകൊണ്ട് പതിനൊന്ന് കിലോമീറ്റര്‍വരെ അകലെയുള്ള പുരുഷ ശലഭത്തെ ആകര്‍ഷിക്കുന്നു. നായയുടെ ഘ്രാണശക്തിയും കഴുകന്റെ കാഴ്ചശക്തിയും അത്ഭുതകരമാണ്. മനുഷ്യന്റെ ശരീരഘടനയോ? കോടിക്കണക്കിന് മനുഷ്യരുണ്ട് ഈ ലോകത്ത്. ഒരേ വായു, ഒരേ വെള്ളം, ഒരേ ഭൂമിക്കു മുകളില്‍ സൂര്യനു താഴെ സര്‍വരും ജീവിക്കുന്നു. എന്നിട്ടും ഒരാളെപ്പോലെ മറ്റൊരാളില്ല. ഒരു കൈകൊണ്ട് പൊത്തിപ്പിടിക്കാന്‍ മാത്രം വലുപ്പമുള്ള നമ്മുടെ മുഖങ്ങള്‍ എത്രയോ വ്യത്യസ്തം. വിരലറ്റം മുതല്‍ സര്‍വശരീരഭാഗങ്ങളും വ്യത്യസ്തം.
ഒരേ മണ്ണില്‍ നിന്നു വളരുന്ന ചെടികള്‍ക്ക് വ്യത്യസ്ത നിറങ്ങള്‍, സുഗന്ധങ്ങള്‍.... ഇനിയൊന്ന് ചിന്തിച്ചു നോക്കൂ. ആരാണിതെല്ലാം സൃഷ്ടിച്ചത്? ഇതെല്ലാം വെറുതെയങ്ങ് ഉണ്ടായി എന്ന് വിശ്വസിക്കാന്‍ നമ്മുടെ ബുദ്ധി അനുവദിക്കുമോ? തീര്‍ച്ചയായും ഇതിന്റെ പിന്നിലൊരു ശക്തിയുണ്ട്. അവനാണ് സാക്ഷാല്‍ ദൈവം; ഏകനും സര്‍വജ്ഞനുമായ അല്ലാഹു.

ദൈവം ഏകന്‍

ഈ പ്രപഞ്ചം വളരെ വ്യവസ്ഥാപിതവും ക്രമാനുസൃതവുമായി നീങ്ങുകയാണ്. ലോക ഘടനയിലെങ്ങും തികഞ്ഞ ക്രമവും ആസൂത്രണവും പ്രകടമാണ്. ഈ ആസൂത്രണത്തിന്റെയും ഐക്യത്തിന്റെയും പിന്നില്‍ ജീവനോ ബുദ്ധിശക്തിയോ ഇല്ലാത്ത 'പ്രകൃതി'യല്ല. ഒന്നിലധികം ബുദ്ധികളില്ല. ഒരേയൊരു ബുദ്ധിയും ഒരേയൊരു നിയന്ത്രണവും മാത്രം. അവനാണ് ഏകനായ ദൈവം. കോടിക്കണക്കിന് മനുഷ്യര്‍ക്ക് അറിവും ബോധവും യുക്തിയും ശക്തിയും നല്‍കിയതും അതിരുകളില്ലാത്ത അറിവിന്റെയും ശക്തിയുടെയും ഉടമയായ ഏകനായ ദൈവമാണെന്ന് അഹങ്കാരമില്ലാത്ത ആരും സമ്മതിക്കും.

അനാദിയായ ഒന്ന് ഉണ്ടായേ തീരൂവെന്ന് എല്ലാവരും സമ്മതിക്കുന്നുണ്ട്. ഇസ്‌ലാം ദൈവത്തിന്റെ ഏകത്വം ഊന്നിപ്പറയുന്നു. അവനെ മാത്രമേ വിളിച്ച് പ്രാര്‍ഥിക്കുകയും ആരാധിക്കുകയും ചെയ്യാവൂ എന്ന് കണിശമായി കല്പിക്കുന്നു. ദൈവത്തിന്റെ സത്തയിലും അധികാരങ്ങളിലും നാമഗുണങ്ങളിലും അവന് പങ്കുകാരെ കല്പിക്കുന്നത് കടുത്ത അപരാധമാണ്.

പ്രാര്‍ഥന അല്ലാഹുവോട് മാത്രം

കരുണാവാരിധിയായ സര്‍വലോക സ്രഷ്ടാവായ അല്ലാഹുവിനോട് മാത്രം പ്രാര്‍ഥിക്കുകയും ആരാധനകളും അനുഷ്ഠാനങ്ങളുമെല്ലാം അവങ്കലേക്ക് മാത്രമാക്കുകയും ചെയ്യുക എന്നതാണ് ഇസ്‌ലാമിന്റെ പ്രധാന സന്ദേശം. ബഹുദൈവാരാധനയാണ് സകല തിന്മകളുടെയും പ്രഭവകേന്ദ്രമെന്നാണ് ഇസ്‌ലാമിക വീക്ഷണം. വിശുദ്ധ ഖുര്‍ആനില്‍ ഏറ്റവുമധികം വിമര്‍ശിക്കപ്പെട്ടത് ബഹുദൈവാരാധനയെയാണ്. ഏറ്റവും വലിയ പാപമാണത്. അല്ലാഹുവിന്റെ സത്തയിലോ ഗുണങ്ങളിലോ പ്രവര്‍ത്തനങ്ങളിലോ മറ്റുള്ളവരെ പങ്കുചേര്‍ക്കലാണ് ശിര്‍ക്ക് അഥവാ ബഹുദൈവ വിശ്വാസം. ഇടയാളന്മാരും ഇടത്തട്ടുകേന്ദ്രങ്ങളുമില്ലാതെ വേണം അവനോട് പ്രാര്‍ഥിക്കാന്‍. ഏത് മഹാപാപിയോടും പൊറുക്കാന്‍ കാരുണ്യമുള്ളവനാണവന്‍. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ''തന്നോട് പങ്കുചേര്‍ക്കുക എന്നത് അല്ലാഹു പൊറുക്കുകയില്ല, തീര്‍ച്ച. അതൊഴിച്ചുള്ളത് അവനുദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തു കൊടുക്കുന്നതാണ്. ആര്‍ അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നുവോ അവന്‍ ബഹുദൂരം വഴി പിഴച്ചുപോയിരിക്കുന്നു.'' (4:126)

പരമദയാലുവായ അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്നതും പ്രാര്‍ഥിക്കപ്പെടുന്നതും ആരായിരുന്നാലും അവരെ കൈവെടിയണം. ആരാധിക്കപ്പെടുന്നത് പരിശുദ്ധനായാലും പിശാചായാലും സമമാണ്. രണ്ടും അതിന് അര്‍ഹരല്ല. ഇബ്‌റാഹീം പ്രവാചകന്‍ പറഞ്ഞതുപോലെ: ''എന്നാല്‍ അവര്‍ എന്റെ ശത്രുക്കളാകുന്നു; ലോകരക്ഷിതാവ് ഒഴികെ. അതായത് എന്നെ സൃഷ്ടിച്ച്
എനിക്ക് മാര്‍ഗദര്‍ശനം നല്‍കിക്കൊണ്ടിരിക്കുന്നവന്‍. എനിക്ക് ആഹാരവും കുടിനീരും നല്‍കുന്നവന്‍, ഞാന്‍ രോഗിയായാല്‍ അവനാണ് സുഖപ്പെടുത്തുന്നത്. എന്നെ മരിപ്പിക്കുകയും പിന്നെ ജീവിപ്പിക്കുകയും ചെയ്യുന്നവന്‍. പ്രതിഫല നാളില്‍ ആര്‍ എന്റെ തിന്മകള്‍ പൊറുത്തുതരുമെന്ന് ഞാന്‍ ആശിക്കുന്നുവോ, അവന്‍'' (വി.ഖു 26:77-82)

സമര്‍പ്പിത യൗവനം

സാങ്കേതികത്തികവിന്റെ വര്‍ണപ്പൊലിമയില്‍ ആദര്‍ശനഷ്ടം സംഭവിച്ചുപോയ സമൂഹമാണ് നമുക്ക് ചുറ്റും. കൗമാരവും യൗവനവുമെല്ലാം മോഹങ്ങളുടെ മായികവലയില്‍ കുരുങ്ങിക്കിടക്കുന്നു. ഇന്റര്‍നെറ്റ് തുറന്നിട്ട ആനന്ദത്തിന്റെ ആകാശത്തില്‍ പറന്ന് കളിക്കുന്നവര്‍ക്ക് നിമിഷങ്ങളുടെ സുഖാനന്ദങ്ങളില്‍ സകലതും മറന്നുപോകുന്നു. സാമൂഹ്യ ബോധത്തിന്റെ നൂല്‍ബന്ധം വരെ അറുത്തെറിയാന്‍ വഴിയൊരുക്കുന്ന പുത്തന്‍ സാങ്കേതിക രംഗം വിചാരണ ചെയ്യപ്പെടേണ്ട കാലം കഴിഞ്ഞിരിക്കുന്നു. അടുക്കാനുള്ള അവസരങ്ങള്‍ അധികമായിട്ടും അകല്‍ച്ചയിലേക്കു തന്നെയാണ് പുതിയകാലം വഴികാട്ടുന്നത്. നമ്മുടെ കാലത്തെ തണുത്തുപോയ യൗവനം കൂടുതല്‍ ഭീതി പരത്തുന്ന ഭാവിയെയാണ് പ്രവചിക്കുന്നത്. യൗവനത്തില്‍തന്നെ മനസ്സുകൊണ്ട് വൃദ്ധരായിപ്പോകുന്ന
ചെറുപ്പത്തെ ഊര്‍ജസ്വലമായ സാമൂഹ്യബോധത്തിലേക്ക് ഉണര്‍ത്തിയാല്‍ വരാനിരിക്കുന്നത് വിപ്ലവങ്ങളുടെ വസന്തമായിരിക്കും. മതത്തെ ലഹരിയാക്കിയവരാണ് ഒരു ഭാഗത്ത്. ലഹരിയെ മതമാക്കിയവര്‍ മറ്റൊരു ഭാഗത്തും. എരിവും പുളിയുമുള്ള മുദ്രാവാക്യങ്ങളുടെ പിറകെ ആവേശഭരിതരായി പാഞ്ഞടുക്കുന്നവര്‍ ശൂന്യമായ ഭാവിയെ മാത്രമേ പകരം തരൂവെന്ന് ഒന്നിലേറെ തവണ കണ്ടുകഴിഞ്ഞവരാണ് നമ്മള്‍.

പ്രിയങ്കരനായ ചെറുപ്പക്കാരാ, ജീവിക്കുന്ന കാലത്തിനും ബാക്കിയാക്കുന്ന ഭാവിക്കും നിങ്ങളെ ആവശ്യമുണ്ട്. തിന്മകളുടെ തീക്കൂനയ്ക്കുനേരെ ധീരമായി ഉയര്‍ത്താന്‍ നിങ്ങളുടെ ചൂണ്ടുവിരലും അടങ്ങാത്ത വിപ്ലവദാഹവും ആവശ്യമുണ്ട്. ധര്‍മബോധത്തിന്റെയും സാമൂഹ്യബോധത്തിന്റെയും ഈ പടയണിയില്‍ ധീരനായ താങ്കളെ നിശ്ചയമായും ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഐ എസ് എം സമ്മേളനത്തില്‍ നിങ്ങളുണ്ടാവണം. ഹൃദ്യമായ സ്വാഗതം.
നന്മകള്‍ നേര്‍ന്നുകൊണ്ട്...

കണ്‍വീനര്‍, പ്രചാരണവിഭാഗം
ഐ എസ് എം കേരള, മര്‍ക്കസുദ്ദഅ്‌വ

Administrative Office
Markazuda'wa, R M Road, Calicut-2
PH: 0495 2701812, 2700172, 4040111

0 comments: