ഐ എസ്‌ എം സമ്മേളനം : ആദ്യ ദിനം തന്നെ വന്‍ പ്രവാഹം

http://ismkerala.org/index.php/news/8-2012-12-21-15-07-52
പാലക്കാട്‌ : വിശ്വാസ വിശുദ്ധി സമര്‍പ്പിത യൗവനം എന്ന സന്ദേശവുമായി മൂന്നുദിവസം നീണ്ടു നില്‍ക്കുന്ന ഐ എസ്‌ എം കേരള യുവജന സമ്മേളത്തിന്‌ ആദ്യ ദിവസം തന്നെ ജന പങ്കാളിത്തം കൊണ്ട്‌ ശ്രദ്ധേയമായി. ഉച്ചക്ക്‌ നടന്ന ജുമുഅ പ്രാര്‍ത്ഥനയിലെ ജനബാഹുല്യം സംഘാടകരുടെ കണക്ക്‌ തെറ്റിക്കുന്നതായിരുന്നു. സ്‌ത്രീകളടക്കം വന്‍ ജനാവലിയാണ്‌ ജുമുഅ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തത്‌.

ഉദ്‌ഘാടന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ ഉച്ചയോടെ തന്നെ പ്രധാന പന്തലിലേക്ക്‌ പ്രവഹിച്ചു കൊണ്ടിരുന്നു. കൃത്യ സമയത്ത്‌ സമ്മേളനം തുടങ്ങുമ്പോള്‍ സദസ്സ്‌ നിറഞ്ഞു കഴിഞ്ഞിരുന്നു.
സമ്മേളനത്തിന്റെ ഭാഗമായി കഴിഞ്ഞ ഒരാഴ്‌ചയായി നടന്നു വരുന്ന മെഡിക്കല്‍ എക്‌സിബിഷന്‍ പതിനായിരങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി. ജാതി മത ഭേദമന്യെ സ്‌ത്രീകളും കുട്ടികളും പൊരിവെയിലില്‍ വരി നില്‍ക്കുന്നതു കാണാമായിരുന്നു.
സമ്മേളന നഗരിയില്‍ പ്രവര്‍ത്തനം ആരംഭിച്ച യുവത പുസ്‌തക മേളയുടെ ഉദ്‌ഘാടനം നഗരസഭാ മുന്‍ ചെയര്‍മാന്‍ എ രാമസ്വാമി ഉദ്‌ഘാടനം ചെയ്‌തു. നഗരിയില്‍ പുസ്‌തകങ്ങളും ഓഡിയോ വീഡിയോ സി ഡി കളുടെ വിപുലമായ സ്റ്റാളുകളും ഒരുക്കിയിരുന്നു. 

Author

Written by Sanveer A Rahman Ittoli

welcome to my blog

1 comment: