Ente chillu jalakam: ന്നാ...ശരി
ന്നാ...ശരി
നല്ല കുടമായിരുന്നു...
ഞി പ്പോ... ന്താ ചെജ്ജാ?
പറഞ്ഞിട്ടെന്താ! ആടിന്റെ തല അതില്‍ കുടുങ്ങി..വാ വട്ടം കുറവായാല്‍ അങ്ങിനെയാ.
എല്ലാവരും കൂടി 'തന്ത്രശാലി' യായ വല്ല്യുമ്മാനെ സമീപിച്ചു...ഒരു പ്രശ്നം വരുമ്പോള്‍ അതാ അവിടെ പതിവ്.
ഞി പ്പോ... ന്താ ചെജ്ജാ?
വല്ല്യുമ്മ ചിന്തയില്‍ മുഴുകി
"ആട്ന്റെ തല ബെട്ടിക്കാളി... ബേറെ യാതൊരു ബജ്ജും ല്യ!"
ഉപദേശം കിട്ടേണ്ട താമസം, അവര്‍ അത് നടപ്പാക്കി ...ആടിന്റെ തല കുടത്തിനകത്തേക്ക് വീണു!
പ്രശ്നം രൂക്ഷമായി !!
അവര്‍ വല്ല്യുമ്മാന്റെ അടുത്തേക്ക് തന്നെ ഓടി...
"തല എങ്ങിനെ എടുക്കും?"
വല്ല്യുമ്മ ചുണ്ടുകള്‍ അങ്ങോട്ടു- മിങ്ങോട്ടും ചലിപ്പിച്ചു. ആടിക്കളിക്കുന്ന വലിയ ഒറ്റപ്പല്ല് നാവു കൊണ്ട് പല തവണ തള്ളി നോക്കി. പിന്നെകാലുകള്‍ രണ്ടും നീട്ടി വളഞ്ഞിരുന്നു.
നേരിയ മൌനത്തിനു ശേഷം അവര്‍ മൊഴിഞ്ഞു
"കൊടം പൊട്ടിച്ചാളി ...ബേറെ യാതൊരു ബജ്ജും ല്യ!"
അവര്‍ക്ക് സമാധാനമായി...
തിരിഞ്ഞു നടക്കുമ്പോള്‍ പിറകില്‍ വല്ല്യുമ്മയുടെ പതിഞ്ഞ തേങ്ങല്‍ കേട്ട്കൂട്ടത്തില്‍ ആരോ ചോദിച്ചു
"ന്തേ...ന്താ ണ്ടായത്?"
"ഒന്നുല്ല്യ..." (അവര്‍ പിന്നേം തേങ്ങി!)
"ന്നാലും...?"
"ന്റെ കാലം കൈഞ്ഞാ... ഇങ്ങനെ ഉപദേസം തെരാന്‍...... ങ്ങക്ക് ആരാ ള്ളത്?"
വല്ല്യുമ്മ നിര്‍ത്താതെ വിങ്ങി!
വല്ല്യുമ്മ നിര്‍ത്താതെ വിങ്ങി!
0 comments: