സാങ്കേതികത്തികവിന്റെ വര്‍ണപ്പൊലിമയില്‍ ആദര്‍ശനഷ്‌ടം സംഭവിച്ചുപോയ സമൂഹമാണ് നമുക്ക് ചുറ്റും. കൗമാരവും യൗവനവുമെല്ലാം മോഹങ്ങളുടെ മായികവലയില്‍ കുരുങ്ങിക്കിടക്കുന്നു. ഇന്റര്‍നെറ്റ് തുറന്നിട്ട ആനന്ദത്തിന്റെ ആകാശത്തില്‍ പറന്ന് കളിക്കുന്നവര്‍ക്ക് നിമിഷങ്ങളുടെ സുഖാനന്ദങ്ങളില്‍ സകലതും മറന്നുപോകുന്നു. സാമൂഹ്യ ബോധത്തിന്റെ നൂല്‍ബന്ധം വരെ അറുത്തെറിയാന്‍ വഴിയൊരുക്കുന്ന പുത്തന്‍ സാങ്കേതിക രംഗം വിചാരണ ചെയ്യപ്പെടേണ്ട കാലം കഴിഞ്ഞിരിക്കുന്നു. അടുക്കാനുള്ള അവസരങ്ങള്‍ അധികമായിട്ടും അകല്‍ച്ചയിലേക്കു തന്നെയാണ് പുതിയകാലം വഴികാട്ടുന്നത്. നമ്മുടെ കാലത്തെ തണുത്തുപോയ യൗവനം കൂടുതല്‍ ഭീതി പരത്തുന്ന ഭാവിയെയാണ് പ്രവചിക്കുന്നത്. യൗവനത്തില്‍തന്നെ മനസ്സുകൊണ്ട് വൃദ്ധരായിപ്പോകുന്ന ചെറുപ്പത്തെ ഊര്‍ജസ്വലമായ സാമൂഹ്യബോധത്തിലേക്ക് ഉണര്‍ത്തിയാല്‍ വരാനിരിക്കുന്നത് വിപ്ലവങ്ങളുടെ വസന്തമായിരിക്കും.
മതത്തെ ലഹരിയാക്കിയവരാണ് ഒരു ഭാഗത്ത്. ലഹരിയെ മതമാക്കിയവര്‍ മറ്റൊരു ഭാഗത്തും. എരിവും പുളിയുമുള്ള മുദ്രാവാക്യങ്ങളുടെ പിറകെ ആവേശഭരിതരായി പാഞ്ഞടുക്കുന്നവര്‍ ശൂന്യമായ ഭാവിയെ മാത്രമേ പകരം തരൂവെന്ന് ഒന്നിലേറെ തവണ കണ്ടുകഴിഞ്ഞവരാണ് നമ്മള്‍.
പ്രിയങ്കരനായ ചെറുപ്പക്കാരാ, ജീവിക്കുന്ന കാലത്തിനും ബാക്കിയാക്കുന്ന ഭാവിക്കും നിങ്ങളെ ആവശ്യമുണ്ട്. തിന്മകളുടെ തീക്കൂനയ്‌ക്കുനേരെ ധീരമായി ഉയര്‍ത്താന്‍ നിങ്ങളുടെ ചൂണ്ടുവിരലും അടങ്ങാത്ത വിപ്ലവദാഹവും ആവശ്യമുണ്ട്. ധര്‍മബോധത്തിന്റെയും സാമൂഹ്യബോധത്തിന്റെയും ഈ പടയണിയില്‍ ധീരനായ താങ്കളെ നിശ്ചയമായും ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഐ എസ് എം സമ്മേളനത്തില്‍ നിങ്ങളുണ്ടാവണം. ഹൃദ്യമായ സ്വാഗതം.
നന്മകള്‍ നേര്‍ന്നുകൊണ്ട്...
കണ്‍വീനര്‍, പ്രചാരണവി ഭാഗം
ഐ എസ് എം കേരള, മര്‍ക്കസുദ്ദഅ്‌വ

0 comments: