പാലക്കാട്: വിശ്വാസ വിശുദ്ധി സമര്‍പ്പിത യൗവനം എന്ന സന്ദേശവുമായി മൂന്ന് ദിവസം നീണ്ടു നില്ക്കുന്ന ഐ എസ് എം കേരള യുവജനസമ്മേളനത്തിന് പാലക്കാട്ട് ഇന്ന് ആരംഭമാവും. വൈകിട്ട് 4.30ന് സമ്മേളനത്തിന്റെ പ്രധാന പന്തലായ സ്റ്റേഡിയം ഗ്രൗഡില്‍ ഉദ്ഘാടന സമ്മേളനം നടക്കും. അന്താരാഷ്ട്ര പ്രശസ്ത ഇസ്‌ലാമിക ചിന്തകനും എഴുത്തുകാരനുമായ ബ്രിട്ടനില്‍ നിന്നുള്ള ഡോ. ഇദ്‌രീസ് തൗഫീഖ് സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. മുസ്‌ലിംലീഗ് സംസ്ഥാന ജന.സെക്രട്ടറി കെ പി എ മജീദ് അതിഥിയായിരിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ ഈസാ അബൂബക്കര്‍ മദനി അധ്യക്ഷത വഹിക്കും.
പി ഹംസ എം എല്‍ എ, ഡി സി സി പ്രസിഡന്റ് സി വി ബാലചന്ദ്രന്‍, പാലക്കാട് നഗരസഭ അധ്യക്ഷന്‍ അബ്ദുല്‍ഖുദ്ദൂസ്, ബി ജെ പി ജില്ലാ പ്രസിഡന്റ് സി കൃഷ്ണകുമാര്‍, കെ വി വി ഇ എസ് സംസ്ഥാന സമിതി അംഗം ജോബി വി ചുങ്കത്ത് ആശംസകളര്‍പ്പിക്കും. സമ്മേളന സുവനീറിന്റെ പ്രകാശനം കാളിദാസ് പുതുമനയും യുവത പുസ്തകങ്ങളുടെ പ്രകാശനം ഷാഫി പറമ്പില്‍ എം എല്‍ എയും നിര്‍വഹിക്കും. സമ്മേളന പന്തലില്‍ നടക്കുന്ന ജുമുഅ പ്രാര്‍ഥനയ്ക്ക് കെ ജെ യു സെക്രട്ടറി സി മുഹമ്മദ് സലീം സുല്ലമി നേതൃത്വം നല്‍കും. ഉച്ചയ്ക്ക് നടക്കുന്ന നേതൃസംഗമം കെ ജെ യു പ്രസിഡന്റ് എ അബ്ദുല്‍ഹമീദ് മദീനി ഉദ്ഘാടനം ചെയ്യും.
പാലക്കാട് സ്റ്റേഡിയം ഗ്രൗണ്ട്, പാലക്കാട് ടൗണ്‍ഹാള്‍, അനക്‌സ്, ഐ സി സി ഹാള്‍, ജെ എം ഓഡിറ്റോറിയം, കമ്യൂണിറ്റി ഹാള്‍ എന്നീ ആറ് വേദികളിലായി ഒരേ സമയം സമ്മേളന പരിപാടികള്‍ നടക്കും. ഇരുപത്തിമൂന്ന് സെഷനുകളിലായി നടക്കുന്ന സമ്മേളനത്തില്‍ അന്താരാഷ്ട്ര പ്രശസ്തരായ പണ്ഡിതന്മാരും ബുദ്ധിജീവികളും എഴുത്തുകാരും പങ്കെടുക്കുന്നുണ്ട്. പതിനായിരം സ്ഥിരം പ്രതിനിധികളടക്കം ഒരു ലക്ഷത്തിലധികം പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ഒരു ലക്ഷം പേര്‍ക്ക് ഒരേ സമയം പരിപാടി വീക്ഷിക്കാന്‍ സൗകര്യപ്പെടുംവിധം സ്റ്റേഡിയം ഗ്രൗണ്ടില്‍ വിശാലമായ പന്തല്‍ സജ്ജമാക്കിക്കഴിഞ്ഞു.
0 comments: