മരിക്കുന്നതിന് മുമ്പ് നമ്മളൊന്നാകുമോ?

മരിക്കുന്നതിന് മുമ്പ് നമ്മളൊന്നാകുമോ?

madavoor-ഡോ. ഹുസൈന്‍ മടവൂര്‍

ചന്ദ്രിക ദിനപത്രം ഇന്നലെ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പൂര്‍ണരൂപം
വിശുദ്ധ മക്കയില്‍ വെച്ചാണിതെഴുതുന്നത്. മസ്ജിദുല്‍ ഹറാമില്‍ സുബഹി നമസ്‌കാരം കഴിഞ്ഞ് റൂമിലെത്തിയപ്പോള്‍ ആദ്യം ലഭിച്ച വിവരം പ്രമുഖ പണ്ഡിതന്‍ പി കെ അഹമ്മദലി മദനിയുടെ മരണവാര്‍ത്തയായിരുന്നു. ഉടന്‍ തന്നെ മദനിയുടെ മകന്‍ സുഹൈലിനെ വിളിച്ച് തഅ്‌സിയത്ത് അറിയിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. അബ്ദുറഹിമാന്‍ അന്‍സാരിയുടെ വിയോഗം മൂലമുണ്ടായ വേദനകള്‍ മാറുന്നതിനു മുമ്പാണ് പ്രസ്ഥാന പ്രവര്‍ത്തകര്‍ക്ക് ഈ മരണവാര്‍ത്തയും കേള്‍ക്കേണ്ടി വന്നത്. ഈ വിയോഗങ്ങളില്‍ ഒരു അനുസ്മരണക്കുറിപ്പായല്ല ഈ വരികള്‍ എഴുതുന്നത്. മറിച്ച് പൂവണിയാത്ത ചില സ്വപ്‌നങ്ങള്‍ ബാക്കി വെച്ച് കൊണ്ടല്ലേ അവര്‍ നമ്മെ വിട്ടുപോയത് എന്ന സങ്കടം സുമനുസ്സുകളുമായി പങ്ക് വെക്കുകയാണ്.

അഹമ്മദലി മദനി എന്നോട് അവസാനമായി പറഞ്ഞ ഒരു വാചകമുണ്ട് ‘ഇന്‍ശാ അല്ലാഹ്, എല്ലാം ശരിയാവും. മരിക്കുന്നതിനു മുമ്പ് നമ്മളൊന്നാവും’. അദ്ദേഹത്തിന്റെ മരണവാര്‍ത്തയെത്തിയപ്പോള്‍ ആ വാക്കുകള്‍ എന്റെ മനസ്സില്‍ വല്ലാതെ പ്രകമ്പനം കൊള്ളുന്നതായി തോന്നി. ആ വാക്കുകളുടെ വികാരതീവ്രത എനിക്ക് ചുറ്റും തരംഗമുയര്‍ത്തുന്നതായി അനുഭവപ്പെട്ടു. മുജാഹിദ് പ്രസ്ഥാനം രണ്ടായ ശേഷം ഞങ്ങള്‍ കണ്ടുമുട്ടാറുള്ളത് മുസ്‌ലിം സംഘടനകളുടെ സംയുക്ത യോഗങ്ങളിലും വിവാഹ സദസ്സുകളിലും മരണ വീടുകളിലും തീവണ്ടി യാത്രകളിലുമാണ്. എന്നോടദ്ദേഹം അറബിയില്‍ സംസാരിക്കാനായിരുന്നു ഇഷ്ടപ്പെട്ടിരുന്നത്. ‘യാ ശൈഖ്, കൈഫല്‍ ഹാല്‍ ‘ എന്ന് പറഞ്ഞു കൊണ്ടാണ് സംസാരം തുടങ്ങുക. രണ്ടു മാസം മുമ്പാണ് ഞങ്ങള്‍ അവസാനമായി കണ്ടത്. അന്നാണദ്ദേഹത്തിന്റെ മനസ്സിനുള്ളിലെ ആഗ്രഹം വാക്കുകളായി പുറത്തേക്ക് വന്നത്. പക്ഷേ ആ ആഗ്രഹം ബാക്കി വെച്ചേച്ചു കൊണ്ടാണ് അദ്ദേഹം നമ്മെ വിട്ടുപോയത്. പിറകെ നമ്മളും പോവാനിരിക്കുന്നു.

പത്തു വര്‍ഷത്തിലധികമായി മുജാഹിദ് പ്രസ്ഥാനം രണ്ടാണ്. അതൊന്നാകുമെന്നാണ് മദനി പറഞ്ഞത്. പിളര്‍പ്പിലെക്കേത്തിച്ച കാരണങ്ങള്‍ പലതാണ്. അവയെക്കുറിച്ചുള്ള ചര്‍ച്ചയോ വിശകലനമോ ഇവിടെ പ്രസക്തമല്ല. സ്വാഭാവികമായും അതിന് പല ഭാഷ്യങ്ങളുണ്ടാകും. തെറ്റുകളും തെറ്റിദ്ധാരണകളുമുണ്ടായിട്ടുണ്ട്. ചര്‍ച്ച ചെയ്യുന്തോറും ചെറിയ മുറിവുകള്‍ പോലും ആഴത്തിലുള്ള വൃണമായി മാറുന്ന കാഴ്ചയാണ് കണ്ടത്. അതിനാല്‍ അത്തരം ചര്‍ച്ചകള്‍ ഭാവിയിലും ഗുണത്തിലേറെ ദോഷം മാത്രമേ ചെയ്യുകയുള്ളൂ. ആലോചിക്കേണ്ടത് ഈ സംഘടനക്കും സമുദായത്തിനും ഗുണപരമായ ഒരൈക്യത്തിന്റെ സാധ്യതകളെക്കുറിച്ചാണ്. ഒട്ടും മുന്‍വിധികകളോ ഔപചാരികതകളോയില്ലാതെ എന്റെ മനസ്സില്‍ കടന്നു വന്ന ചില കാര്യങ്ങള്‍ കുറിക്കണം എന്ന് തോന്നിയതും അതുകൊണ്ടാണ്.

കെ എന്‍ ഇബ്രാഹിം മൗലവി, എ വി അബ്ദുറഹിമാന്‍ ഹാജി, കെ കെ മുഹമ്മദ് സുല്ലമി, എന്‍ കെ അഹമ്മദ് മൗലവി, അലി അബ്ദുറസാഖ് മൗലവി, അമ്മാങ്കോത്ത് അബൂബക്കര്‍ മൗലവി, എന്‍ പി അബ്ദുല്‍ ഖാദര്‍ മൗലവി, പ്രൊഫസര്‍ മങ്കട അബ്ദുല്‍ അസീസ് മൗലവി, അബൂബക്കര്‍ കാരക്കുന്ന്, പി സി അഹമ്മദ് ഹാജി, സി അബ്ദുള്ള ഹാജി, പി പി ഹുസൈന്‍ ഹാജി തുടങ്ങിയ നമ്മുടെ എത്രയെത്ര നേതാക്കളും പണ്ഡിതന്‍മാരുമാണ് കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ക്കിടയില്‍ നമ്മെ വിട്ടു പിരിഞ്ഞു പോയത്. ഇവരില്‍ പലരും സംഘടനയില്‍ പുനരൈക്യമുണ്ടാകണമെന്ന് ആഗ്രഹിച്ചവരും ആ ആഗ്രഹം പ്രകടിപ്പിച്ചവരും അതിനായി പ്രവര്‍ത്തിച്ചവരുമാണ്. പക്ഷേ ആ സന്തോഷ വാര്‍ത്ത കേള്‍ക്കാന്‍ അവര്‍ക്കാര്‍ക്കും ഭാഗ്യമുണ്ടായില്ല. കെ ഉമര്‍ മൗലവി, കെ പി മുഹമ്മദ് മൗലവി, ഡോ. ഉസ്മാന്‍ സാഹിബ് തുടങ്ങിയവരുടെ അവസാന കാലത്തുണ്ടായ സംഘടന പ്രശ്‌നങ്ങളില്‍ അവര്‍ അനുഭവിച്ച പ്രയാസങ്ങള്‍ ഞാനുമായി പങ്കു വെച്ചിട്ടുണ്ട്. ഉമ്മര്‍ മൗലവി അത്യാസന്ന നിലയിലായിരുന്നപ്പോള്‍ ഞാനും മുഹമ്മദ് കുട്ടശ്ശേരി മൗലവിയും പ്രൊഫ. പി അബ്ദുറഹിമാന്‍ സാഹിബും അദ്ദേഹത്തെ കാണാന്‍ ചെന്നു. മൗലവിയുടെ മകന്‍ മുബാറക് ഞാനുമായി മൗലവിക്കുണ്ടായ ചില തെറ്റിദ്ധാരണകള്‍ തിരുത്താനായി സംസാരം തുടങ്ങി. മൗലവി പറഞ്ഞു. ‘അതെല്ലാം വിട്, അതൊന്നും ഇനി പറയേണ്ട. എനിക്കെല്ലാം മനസ്സിലായി. എന്റെ മനസ്സില്‍ ഇനിയൊന്നുമില്ല’. എന്നെ മാറോടു ചേര്‍ത്തു പിടിച്ച് അല്ലാഹു ബര്‍ക്കത്താക്കട്ടെ എന്ന് പറഞ്ഞ് ചുംബനം തന്നാണ് മൗലവി എന്നെ യാത്രയാക്കിയത്.

ഇരുവിഭാഗത്തിലെയും പണ്ഡിതന്‍മാരും നേതാക്കളും പ്രവര്‍ത്തകരും രോഗികളാവുമ്പോഴും മരണപ്പെടുമ്പോഴും ഗ്രൂപ്പ് നോക്കാതെ നാം ഓടിയെത്തുന്നതും പ്രാര്‍ത്ഥിക്കുന്നതും മയ്യിത്ത് നമസ്‌കരിക്കുന്നതും പരസ്പരം കാത്തു സൂക്ഷിക്കുന്ന ഇഷ്ടവും ബഹുമാനവും കൊണ്ടാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്റെ ഉമ്മ മരിച്ച വിവരമറിഞ്ഞ് ആദരണീയനായ എ പി അബ്ദുല്‍ ഖാദര്‍ മൗലവി സുഖമില്ലാത്ത സമയത്ത് വളരെ പ്രയാസപ്പെട്ടാണ് എന്റെ വീട്ടിലെത്തിയത്. ഒരു മണിക്കൂറിലേറെ വീടിന്റെ കോലായയില്‍ പ്രൗഡിയോടെ മൗലവി ഇരിക്കുകയും ആളുകളോട് സംസാരിക്കുകയും ചെയ്തപ്പോള്‍ ബാപ്പ മരിച്ചു പോയ എനിക്ക് ഒരു ബാപ്പയുണ്ടവിടെ എന്നാണനുഭവപ്പെട്ടത്.

എ പി അബ്ദുല്‍ ഖാദര്‍ മൗലവി, സി പി ഉമര്‍ സുല്ലമി, ഡോ . ഇ കെ അഹമ്മദ് കുട്ടി, ടി പി അബ്ദുല്ലക്കോയ മദനി, കരുവള്ളി മുഹമ്മദ് മൗലവി, ഹൈദര്‍ മൗലവി മുട്ടില്‍, അബ്ദുല്‍ ഹമീദ് മദീനി, മുഹമ്മദ് കുട്ടശ്ശേരി, എം മുഹമ്മദ് മദനി, പി കെ അഹമ്മദ് സാഹിബ്, അഡ്വ. പി എം മുഹമ്മദ് കുട്ടി, ബാബു സേട്ട്, പി വി ഹസ്സന്‍ ഹാജി, പി പി അബ്ദുറഹിമാന്‍ മാസ്റ്റര്‍, പാലത്ത് അബ്ദുറഹിമാന്‍ മദനി, അബൂബക്കര്‍ ഹാജി പുതിയങ്ങാടി, വി കെ മൊയ്തു ഹാജി, എന്‍ വി അബ്ദുറഹിമാന്‍ തുടങ്ങി ഇരുപക്ഷത്തെയും പ്രമുഖരെല്ലാം എല്ലാ അര്‍ത്ഥത്തിലും മുതിര്‍ന്ന പൗരന്മാരാണ്. ഇവരെയെല്ലാം ഞാന്‍ പലപ്പോഴും കാണാറുണ്ട്. അവര്‍ തമ്മില്‍ തമ്മിലും കാണാറുണ്ട്. അറുപതും എഴുപതും വയസ്സ് കഴിഞ്ഞ അവരും പറയാറുണ്ട് ഇന്‍ശാ അല്ലാഹ് എല്ലാം ശരിയാവുമെന്ന്. പക്ഷെ ശരിയാവുമ്പോഴേക്ക് നമ്മളുണ്ടാകുമോ എന്നതാണ് ഭയപ്പെടുത്തുന്ന കാര്യം. മരണവും പരലോകവും സത്യമാണെന്ന് വിശ്വസിക്കുന്ന നമുക്ക് ഇനി നീട്ടിവെക്കാന്‍ സമയമില്ല.

കൂരിരുട്ടില്‍ എവിടെയോ ദൃശ്യമാകുന്ന ചില പ്രകാശ കിരണങ്ങള്‍ നമ്മെ സന്തോഷിപ്പിക്കുന്നുണ്ട്. പ്രസ്ഥാനത്തെ സ്‌നേഹിക്കുന്നവരുടെയുള്ളില്‍ സന്തോഷം പകരുന്നതായിരുന്നു ഈയിടെ അരീക്കോട് നടന്ന പരിപാടി. നോട്ടീസും പ്രചരണവും പരിപാടിയും കണ്ടവര്‍ക്ക് മുജാഹിദ് പ്രസ്ഥാനം പിളര്‍ന്നിട്ടില്ലെന്നു തോന്നുന്ന വിധമായിരുന്നു അതിന്റെ സംഘാടനം. ഇരുപക്ഷത്തു നിന്നുമായി ഓരോ പണ്ഡിതന്‍മാര്‍ ഒരേ വേദിയില്‍ പ്രഭാഷണം നടത്തുന്ന മൂന്നു ദിവസത്തെ പരിപാടിയായിരുന്നു അത്. എന്‍ വി അബ്ദുസ്സലാം മൗലവിയുടെ നേതൃത്വത്തിലുണ്ടായ ജംഇയ്യത്തുല്‍ മുജാഹിദീന്‍ ആണല്ലോ നദ് വത്തുല്‍ മുജാഹിദീന്‍ എന്ന പേരിന്റെ സ്രോതസ്സ്. ജംഇയ്യത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് എന്‍ വി സകരിയ്യ മൗലവിയുടെ ശ്രമങ്ങള്‍ മൂലം പ്രസ്ഥാനത്തില്‍ ഐക്യത്തിന്റെ വിത്ത് പാകാന്‍ കഴിഞ്ഞാല്‍ അതൊരു ചരിത്ര സംഭവമാകുമെന്നുറപ്പാണ്.പിളര്‍പ്പില്‍ വേദന പൂണ്ട് ഇരുപക്ഷത്തും സജീവമാകാതെ നില്ക്കുന്ന നിസ്വാര്‍ത്ഥരായ മുജാഹിദ് പ്രവര്‍ത്തകന്മാര്‍ ഉയര്‍ത്താറുള്ള ചില ചോദ്യങ്ങളുണ്ട്. അരീക്കോട് വെച്ച് രണ്ടു കൂട്ടര്‍ക്കും ഒന്നിച്ച് പരിപാടി നടത്താം. കടലുണ്ടിയിലും കാരക്കുന്നത്തും വടകരയിലും കടവത്തൂരിലും പുളിക്കലും രണ്ടത്താണിയിലും തിരൂരിലും മറ്റു പല മഹല്ലുകളിലും ഒന്നിച്ചു പ്രവര്‍ത്തിക്കാം. എറണാകുളത്ത് ബാബു സേട്ട് പ്രസിഡന്റായുള്ള പള്ളിയില്‍ സലാഹുദ്ദീന്‍ മദനിയാണ് ഖത്തീബ്. പി കെ അഹമ്മദ് സാഹിബ് പ്രസിഡന്റായുള്ള നടക്കാവ് പള്ളിയില്‍ ബഷീര്‍ പട്ടേല്‍താഴമാണ് ഖത്തീബ്. ടി പി അബ്ദുല്ലക്കോയ മദനിയുടെ കടലുണ്ടി പള്ളിയില്‍ വര്‍ഷത്തില്‍ ആറു മാസം അലി മദനിയാണ് ഖത്തീബ്. കോഴിക്കോടുള്‍പ്പെടെ ഇരുവിഭാഗവും സംയുക്തമായി ഈദ് ഗാഹുകള്‍ നടത്തുന്നുണ്ട്. ഇവിടെയെല്ലാം ഒന്നിച്ചു പ്രവര്‍ത്തിക്കാമെങ്കില്‍ അത് എല്ലാ നാട്ടിലും സംസ്ഥാന തലത്തിലും വ്യാപിപ്പിക്കാന്‍ എന്താണ് നിങ്ങള്‍ക്ക് തടസ്സം?. ചോദ്യത്തിനുത്തരം പറയേണ്ടത് ഞാനടക്കമുള്ള ഭാരവാഹികളാണ്.
റൗസത്തുല്‍ ഉലൂം അറബിക്കോളേജിലെ ഒരു പരിപാടിയില്‍ ഞാനും എ പി അബ്ദുല്‍ ഖാദര്‍ മൗലവിയും ഒന്നിച്ചിരുന്നു സംസാരിക്കുന്ന ചിത്രം ഇന്റര്‍നെറ്റിലൂടെ പ്രചരിച്ചപ്പോള്‍ അതിനുണ്ടായ പ്രതികരണങ്ങള്‍ മുജാഹിദ് പ്രവര്‍ത്തകരുടെ ഹൃദയ വികാരം വിളിച്ചോതുന്നതായിരുന്നു. ഒരു പുസ്തക പ്രകാശന വേളയില്‍ ഞാനും ടി പി അബ്ദുല്ലക്കോയ മദനിയും ഒപ്പമിരുന്ന് സംസാരിക്കുന്നത് ഒരപൂര്‍വ ദൃശ്യം കണക്കെ ചിലര്‍ കാമറയില്‍ പകര്‍ത്തുന്നത് കണ്ടു. അപ്പോള്‍ ടി പി അവരോടു പറഞ്ഞത് ‘ഇതില്‍ പുതുമയില്ല, ഞങ്ങളിങ്ങനെ പലപ്പോഴും കൂടിയിരിക്കാറുണ്ട്’ എന്നാണ്. മുഹമ്മദ് കുട്ടശ്ശേരി മൗലവിയുടെ ഇസ്ലാമിക ചരിത്ര പുസ്തക പ്രകാശന ചടങ്ങില്‍ മൗലവിയുടെ പാണ്ഡിത്യത്തെയും ജീവിത മാതൃകയെയും കുറിച്ച് ഏറ്റവും കൂടുതല്‍ മനസ്സില്‍ തട്ടി സംസാരിച്ചത് പി കെ അഹമ്മദ് സാഹിബായിരുന്നു. മൗലവിയോട് അഹമ്മദ് സാഹിബ് വെച്ചു പുലര്‍ത്തുന്ന ആദരവിന്റെ അടയാളമെന്നോണം പ്രസ്തുത പുസ്തകത്തിന്റെ നിരവധി കോപ്പികള്‍ അദ്ദേഹം സ്‌പോന്‍സര്‍ ചെയ്തു വിതരണം ചെയ്യുകയുമുണ്ടായി.

മുജാഹിദ് സംഘടനകളുടെ ഐക്യ ദൗത്യവുമായി മക്കയിലെ റാബിത്തത്തുല്‍ ആലമില്‍ ഇസ്ലാമിയുടെ സെക്രട്ടറി ശൈഖ് മുഹമ്മദ് നാസിര്‍ അബൂദി കോഴിക്കോട് വന്നു ഇരുവിഭാഗവുമായും ചര്‍ച്ച നടത്തിയിരുന്നു. മുസ്‌ലിം ലീഗിന് മുജാഹിദ് പിളര്‍പ്പ് മൂലം വലിയ വിഷമമാണുണ്ടായതെന്ന് മുഹമ്മദലി ശിഹാബ് തങ്ങള്‍ തന്നെ പറഞ്ഞിട്ടുണ്ട്. ലീഗ് പിളര്‍ന്നത് പോലെയാണ് പ്രശ്‌നങ്ങളെന്നാണ് അദ്ദേഹം പറഞ്ഞത്. ശിഹാബ് തങ്ങളുടെ നിര്‍ദ്ദേശമനുസരിച്ച് കുഞ്ഞാലിക്കുട്ടി സാഹിബ് പല തവണ ഐക്യ ശ്രമങ്ങള്‍ നടത്തിയിരുന്നു. പിന്നീട് ഹൈദരലി തങ്ങളുടെ താത്പര്യപ്രകാരം ഇ ടി മുഹമ്മദ് ബശീര്‍ സാഹിബും കെ പി എ മജീദ് സാഹിബും ശ്രമം തുടരുന്നു. വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. സെയ്താലിക്കുട്ടി, അംഗങ്ങളായ എം സി മായിന്‍ ഹാജി, പി വി സൈനുദ്ദീന്‍, പി പി അബ്ദുറഹിമാന്‍ പെരിങ്ങാടി എന്നിവരുടെ ശ്രമങ്ങളും അവസാനിപ്പിച്ചിട്ടില്ല. വ്യവസായ പ്രമുഖരായ പി വി അബ്ദുല്‍ വഹാബ്, ഗള്‍ഫാര്‍ മുഹമ്മദലി, എം എ യൂസഫ് അലി, കെ വി കുഞ്ഞമ്മദ് കോയ, സി പി കുഞ്ഞിമുഹമ്മദ് തുടങ്ങിയ സൗഹൃദ വേദി നേതാക്കള്‍ പല തവണ ഈ വിഷയം ചര്‍ച്ച ചെയ്തതാണ്. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, എളമരം കരീം, ബിനോയ് വിശ്വം, വീരേന്ദ്ര കുമാര്‍ തുടങ്ങിയ രാഷ്ട്രീയ നേതാക്കളും ഒരു പുരോഗമന പ്രസ്ഥാനമായ മുജാഹിദ് പ്രസ്ഥാനത്തെ ഒന്നിപ്പിക്കാന്‍ തങ്ങളാലാവുന്നത് ചെയ്യാന്‍ തയ്യാറാണെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ ഒന്നാവുന്നില്ലേ, ഞങ്ങള്‍ പഴയ മുജാഹിദുകള്‍ക്ക് ചിലത് ചെയ്യേണ്ടി വരുമെന്ന സ്‌നേഹ ശാസനയുമായി സീതി ഹാജിയുടെ മകന്‍ പി കെ ബഷീര്‍ എം എല്‍ എ യും രംഗത്തുണ്ട്.

ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മൗലവി പറയുകയും എഴുതുകയും ചെയ്യുന്ന ഒരു ഫോര്‍മുലയുണ്ട്. മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രധാന ആദര്‍ശം തൗഹീദ് ആണ്. തൗഹീദില്‍ ആര്‍ക്കും ഒരു കുറവും വന്നിട്ടില്ല. ശിര്‍ക്ക് അല്ലാത്ത ഏതു പാപവും അല്ലാഹു അവന്‍ ഇഷ്ടപ്പെട്ടവര്‍ക്ക് പൊറുത്തു കൊടുക്കും. എങ്കില്‍ ഈ ശിര്‍ക്കല്ലാത്ത തെറ്റുകുറ്റങ്ങള്‍ നമുക്ക് പരസ്പരം പൊറുത്തു കൂടേ. ചെയ്തു പോയ തെറ്റുകള്‍ പൊറുത്തു അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്ന നാം തന്നെ നമ്മോടു ആരെങ്കിലും ചെയ്ത തെറ്റുകള്‍ പൊറുക്കില്ലെന്ന് പറയുന്നതില്‍ എന്ത് ദീനാനുള്ളത്?. ഞാന്‍ മക്കയില്‍ വെച്ചാണ് ഇതെഴുതുന്നത്. എന്നെ ഉപദ്രവിച്ചവരും അഭിമാനത്തിന് ക്ഷതമേല്‍പ്പിച്ചവരും യാത്ര മുടക്കിയവരും ഭീഷണിപ്പെടുത്തിയവരുമുണ്ട്. ഞാന്‍ പറയാത്തതും ചെയ്യാത്തതുമായ കാര്യങ്ങള്‍ എന്റെ മേല്‍ ആരോപിച്ചവരുണ്ട്. അവര്‍ക്കെല്ലാം അല്ലാഹുവില്‍ നിന്നുള്ള പ്രതിഫലം പ്രതീക്ഷിച്ച് ഞാന്‍ മാപ്പ് നല്കിയിരിക്കുന്നു. എന്റെ ഭാഗത്ത് നിന്ന് വല്ല തെറ്റുകളും സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ പേരില്‍ ബന്ധപ്പെട്ടവരോട് മാപ്പിരക്കുന്നു. ഈ പ്രസ്ഥാനം ഐക്യത്തോടെ മുന്നോട്ട് പോവുകാന്‍ എന്തൊക്കെ വിട്ടുവീഴ്ചകള്‍ ചെയ്യണമോ അവയൊക്കെയും വ്യക്തിപരമായി ചെയ്യുവാന്‍ ഞാന്‍ സന്നദ്ധനുമാണ്.ഇക്കാര്യങ്ങള്‍ ഇപ്പോള്‍ പറയുന്നത് എന്റെ സംഘടനക്ക് എന്തെങ്കിലും ദുര്‍ബലതയോ ക്ഷീണമോ ഉള്ളത് കൊണ്ടാണെന്ന് ആരും ധരിക്കരുത്. അത്തരത്തില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല. ഞാന്‍ പ്രതിനിധാനം ചെയ്യുന്ന സംഘടന താഴെ മുതല്‍ മീതെ വരെ വളരെ ശക്തമാണ്. എല്ലാ ഘടകങ്ങളും വളരെ ശാസ്ത്രീയമായി സംഘടിപ്പിച്ചു കഴിഞ്ഞു. മാത്രമല്ല, സമ്പൂര്‍ണമായ ഐക്യത്തോടെയും ഒത്തൊരുമയോടെയും വ്യവസ്ഥാപിതമായി കാര്യങ്ങള്‍ മുന്നോട്ടു പോകുന്നുമുണ്ട്. അഖിലേന്ത്യാതലത്തില്‍ ഇതിനകം തന്നെ വലിയ അംഗീകാരവും ആയിക്കഴിഞ്ഞിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് ക്രമാനുഗതമായി വ്യാപിച്ചു കൊണ്ടിരിക്കുന്നു. ആശാവഹമായ പ്രതികരണങ്ങളാണ് എല്ലായിടത്തു നിന്നും ലഭിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ ഞങ്ങളുടെ ഇസ്ലാഹി സെന്ററുകള്‍ക്കു കൂടുതല്‍ സ്വീകാര്യതയും ഔദ്യോഗിക സ്വഭാവവും ഉണ്ടായിട്ടുണ്ട്. സ്ഥാപനങ്ങളും വേണ്ടത്ര ആയിക്കഴിഞ്ഞു. പണ്ഡിതന്‍മാരും പ്രവര്‍ത്തകരും ധാരാളം. ഭൗതിക വിഭവങ്ങളും സാമ്പത്തിക സ്രോതസ്സുകളും വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാലും കാലഘട്ടത്തിന്റെ താത്പര്യവും ഇസ്‌ലാഹി ആദര്‍ശത്തിന്റെ ഭാവിയും ഓര്‍ത്തുകൊണ്ടാണ് ഞാന്‍ ഹൃദയത്തിന്റെ ഭാഷയില്‍ ഇത്രയും പറയുന്നത്.

ഈ കുറിപ്പിന് എന്റെ പക്ഷത്തും മറുപക്ഷത്തും എന്ത് പ്രതികരണമുണ്ടാകുമെന്ന് അറിയില്ല. എന്റെ മനസ്സ് ഞാന്‍ തുറന്നു വെക്കുകയാണ്. സഹപ്രവര്‍ത്തകരും മറുപക്ഷത്തുള്ളവരും ആ ഉദ്ദേശ്യശുദ്ധിയെ മാനിക്കുമെന്ന് വിശ്വസിക്കുന്നു. ഈ നിര്‍ദ്ദേശങ്ങള്‍ക്ക് മറ്റൊരര്‍ത്ഥവും നല്കരുത് എന്ന് അഭ്യര്‍ത്ഥിക്കുകകയും ചെയ്യുന്നു. ചര്‍ച്ചകള്‍ പലത് നടന്നു. ഐക്യം മാത്രം നടന്നില്ല. കൂടുതല്‍ മദ്ധ്യസ്ഥന്മാരില്ലാതെ തന്നെ നമുക്ക് സ്വയം ഐക്യപ്പെടാന്‍ വഴി തേടുകയാണ് ഇനി വേണ്ടത് . ആര് ആരെ വിളിക്കണമെന്നതൊന്നും പ്രശ്‌നമല്ല. ഈ പ്രസ്ഥാനം ഏറ്റെടുത്ത ചരിത്ര ദൗത്യത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് ശക്തി പകരാനും ഐക്യം പുന:സ്ഥാപിക്കാനും ആര്‍ക്കും പരസ്പരം വിളിക്കാം. സ്‌നേഹപൂര്‍ണമായ ഒരു ഔപചാരികത ആവശ്യമെന്നുണ്ടെങ്കില്‍ എല്ലാവര്‍ക്കും സുസമ്മതരും മുജാഹിദ് പ്രസ്ഥാനത്തില്‍ ദീര്‍ഘകാല പ്രവര്‍ത്തന പാരമ്പര്യവുമുള്ള പി കെ അഹമദ് സാഹിബോ പി വി അബ്ദുല്‍ വഹാബ് സാഹിബോ വിളിച്ചാല്‍ എല്ലാവരും വരുമെന്നാണെന്റെ വിശ്വാസം. ഇന്‍ശാ അല്ലാഹ്, ഒരു പ്രശ്‌നവുമില്ല, മരിക്കുന്നതിനു മുമ്പ് നമ്മളൊന്നാവുമെന്ന അഹമ്മദലി മദനിയുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്ന സുദിനത്തിനായി നാം കാത്തിരിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെhttp://varthamanam.com/?p=16311

0 comments:

ജിന്ന് കൂടിയ കെ എന്‍ എം സംസ്ഥാന സമിതി


കോഴിക്കോട്: എ പി വിഭാഗം നേതാക്കള്‍ക്ക് എതിരായ കോടതിവിധിയുടെ പശ്ചാത്തലത്തില്‍ സംഘടന പി രിച്ചുവിട്ട് യഥാര്‍ഥ നവോത്ഥാന പ്രസ്ഥാനത്തിലേക്ക് തിരിച്ചുവരാന്‍ മുജാഹിദ് സെന്റര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നവര്‍ തയ്യാറാവണമെന്ന് കോഴിക്കോട് മര്‍ക്കസുദ്ദ്അവയില്‍ ചേര്‍ന്ന കെ എന്‍ എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

സംഘടനാ തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം കാണിച്ചതും അധികാരദുര്‍വിനിയോഗം നടത്തിയതുമാണ് പ്രസ്ഥാനത്തിലെ ഭിന്നതക്കും പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് 10 വര്‍ഷം മുമ്പ് തന്നെ നിഷ്പക്ഷമതികളായ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചതാണെന്ന് യോഗം അംഗീകരിച്ച് പ്രമേയം വ്യക്തമാക്കി. ഇത് സംബന്ധിച്ചാണ് കോടതികളില്‍ വ്യവഹാരം നടത്തിയിരുന്നത്. എന്നാല്‍ രേഖകള്‍ കൈവശം വെച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ച് ഇക്കാലമത്രയും അനുകൂല വിധി വാങ്ങിയവര്‍ക്ക് ഇപ്പോള്‍ സ്വന്തം ഗ്രൂപ്പില്‍ ഒരു വിഭാഗം തെളിവുകളും രേഖകളും ശരിയാംവിധം കോടതിയില്‍ സമര്‍പ്പിച്ചപ്പോള്‍ കോഴിക്കോട് ജില്ലയിലെ പ്രമുഖരായ 25 സംസ്ഥാന കൗണ്‍സിലര്‍മാരുടെ സ്ഥാനമാണ് കോഴിക്കോട് മുന്‍സിഫ് കോടതി റദ്ദാക്കിയിരിക്കുന്നത്. സംസ്ഥാന പ്രസിഡണ്ട് ടി പി അബ്ദുല്ലകോയ മദനി, കെ ജെ യു പ്രസിഡണ്ട് എം മുഹമ്മദ് മദനി, സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ പാലത്ത് തുടങ്ങിയ 25 പേരുടെ സംസ്ഥാന കൗണ്‍സില്‍ സ്ഥാനം കോടതി റദ്ദാക്കിയ പശ്ചാത്തലത്തില്‍ നിയമ വ്യവസ്ഥയോടും ജനാധിപത്യമര്യാദകളോടും ആദരവുണ്ടെങ്കില്‍ സംഘടന പിരിച്ചുവിട്ട് യഥാര്‍ഥ ആദര്‍ശ വക്താക്കളോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുക മാത്രമാണ് മാര്‍ഗമെന്നും അതിന് ദുരഭിമാനം തടസ്സമാക്കേണ്ടതില്ലെന്നും പ്രമേയം വ്യക്തമാക്കി.

യുവജനവിദ്യാര്‍ഥിവിഭാഗം പൂര്‍ണമായും മറ്റുള്ളവരില്‍ ഭൂരിഭാഗവും തങ്ങളുടെ പ്രസ്ഥാനത്തില്‍നിന്നും പുറത്ത് പോയി ആദര്‍ശവ്യതിയാനത്തില്‍ അകപ്പെടുകയും ബദല്‍ സമ്മേളനങ്ങള്‍ നടത്തി വെല്ലുവിളി ഉയര്‍ത്തുകയും ചെയ്തിരിക്കെ ഇനിയും പിടിച്ചു നില്ക്കുന്നത് മാന്യതയല്ല. സംഘടന പിരിച്ചുവിടുകയല്ലാതെ മറ്റു മാര്‍ഗങ്ങള്‍ മുമ്പിലില്ല. സാധാരണ പ്രവര്‍ത്തകര്‍ മര്‍ക്കസുദ്ദഅ് വ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കെ എന്‍ എമ്മിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. മാന്യമായ സമീപനം പുതുതായി പ്രസ്ഥാനത്തിലേക്ക് തിരിച്ചു വരുന്നവരോട് സ്വീകരിക്കാന്‍ തയ്യാറാണെന്നും യോഗം വ്യക്തമാക്കി. പ്രാദേശിക സ്ഥാപനങ്ങളില്‍ വഴക്ക് കൂടി ആരാധനാ നടപടികള്‍ തടസ്സപ്പെടുത്തുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും യോഗം അഭ്യര്‍ഥിച്ചു.
യോഗത്തില്‍ പ്രസിഡണ്ട് ഡോ ഇ കെ അഹ്മദ്കുട്ടി അധ്യക്ഷതവഹിച്ചു.
ഡോ ഹുസൈന്‍ മടവൂര്‍, എം സ്വലാഹുദ്ദീന്‍ മദനി. എ അബ്ദുല്‍ഹമീദ് മദീനി, എ അസ്ഗറലി, പി ടി വീരാന്‍കുട്ടി സുല്ലമി, ഉബൈദുല്ല താനാളൂര്‍, പ്രൊഫ എന്‍ വി അബ്ദുറഹിമാന്‍, ഡോ പി പി അബ്ദുല്‍ ഹഖ്, ഡോ പി മുസ്തഫ ഫാറൂഖി, കെ അബൂബക്കര്‍ മൗലവി, പി കെ ഇബ്രാഹിം ഹാജി, ടി അബൂബക്കര്‍ നന്മണ്ട, സി അബ്ദുല്ലത്തീഫ് മാസ്റ്റര്‍, അബ്ദുല്‍ ലത്തീഫ് കരുമ്പുലാക്കല്‍, എ കെ ഈസാ മദനി, ഐ പി അബ്ദുസ്സലാം, കെ പി അബ്ദുറഹീം, സി മമ്മു കോട്ടക്കല്‍, പി പി അബ്ദുറഹിമാന്‍ മാസ്റ്റര്‍, ഇസ്മാഈല്‍ കരിയാട്, യു പി യഹ്‌യാഖാന്‍, പ്രഫ എം ഹാറൂണ്‍, അബ്ദുല്‍ ജബ്ബാര്‍ തൃപ്പനച്ചി, ജാസിര്‍ രണ്ടത്താണി തുടങ്ങിയവര്‍ സംസാരിച്ചു.

0 comments:

അല്ലഹുമ്മ ഇഖ്ഫിനി ബി ഹലലിക്ക വ അൻ ഹരമിക്ക വ്‌ അ'അഗ്നിനി മിൻ ഫദ്‌ ലിക വ്‌ അമ്മൻ സിവാക്‌

0 comments:

അല്ലാഹുമ്മ ലാ മാനി അ ലിമാ അ'ത്വയിത വലാ മു' തിയ ലിമാ മന'ത വലാ യൻഫ' ദൽ ജദ്ദ്‌ മിങ്കൽ ജദ്ദ്‌

0 comments:

ജമാല്‍ ബന്നയെ ഓര്‍ക്കുമ്പോള്‍

ജമാല്‍ ബന്നയെ ഓര്‍ക്കുമ്പോള്‍

0 comments:

മുജാഹിദ് വോയ്സ് | Mujahid Voice: KNM AP Case

മുജാഹിദ് വോയ്സ് | Mujahid Voice: KNM AP Case: കെ എൻ എമ്മിന്റെ പേരിൽ ബഹു: എ പി അബ്ദുൽ ഖാദർ മൌലവി മർഹൂം എ വി അബ്ദുറഹ്‌മാൻ ഹാജിക്കും പി സി അഹ്‌മദ് ഹാജിക്കും ഡോ ഹുസൈൻ മടവൂര...

0 comments:

Dr. Hussain madavoor at puthiyangadi

Dr. Hussain madavoor at puthiyangadi

0 comments:

മുജാഹിദ്‌ ആദര്‍ശവും ജിന്നു വാദികളുടെ വ്യതിയാനവും


read more →

0 comments:

സിറാജ് ബാലു അത്തോളിയില്‍ പറഞ്ഞത്‌


0 comments:

`വിശ്വാസം-വിശുദ്ധി-നവോത്ഥാനം` സുഊദി ദേശീയതല ത്രൈമാസ കാമ്പയിന്‍ (2012 ഡിസംബര്‍ 1 - 2013 ഫെബ്രുവരി 28)

`വിശ്വാസം-വിശുദ്ധി-നവോത്ഥാനം` സുഊദി ദേശീയതല ത്രൈമാസ കാമ്പയിന്‍ (2012 ഡിസംബര്‍ 1 - 
2013 ഫെബ്രുവരി 28)

കേരളത്തിലെ ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ മാതൃക സ്വീകരിച്ച്‌ മതരംഗത്തും പൊതുരംഗത്തും പ്രവാസികള്‍ക്ക്‌ പ്രവര്‍ത്തിക്കാന്‍ വേദിയൊരുക്കികൊണ്ട്‌ ഇസ്‌ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റി ദേശീയ തലത്തില്‍ നടത്തുന്ന ത്രൈമാസ കാമ്പയിനാണ്‌ `വിശ്വാസം-വിശുദ്ധി-നവോത്ഥാനം.' 2013 ഡിസംബറില്‍ നടക്കാനിരിക്കുന്ന എട്ടാമത്‌ മുജാഹിദ്‌ സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി കേരളത്തില്‍ വിവിധ സമ്മേളനങ്ങള്‍ നടന്നുവരികയാണ്‌ എന്ന പശ്ചാത്തലം കൂടി ഇതിനുണ്ട്‌. ഒക്‌ടോബര്‍ 13ന്‌ എറിയാട്‌ നടന്ന കേരള മുസ്‌ലിം ഐക്യസംഘം 90ാം വാര്‍ഷിക സമ്മേളനം, നവംബര്‍ 1ന്‌ എറണാകുളത്ത്‌ നടന്ന എം.എസ്‌.എം കേരള സ്റ്റുഡന്റ്‌സ്‌ കോണ്‍ഗ്രസ്‌, ഡിസംബര്‍ 21,22,23 തിയ്യതികളില്‍ പാലക്കാട്‌ നടന്ന ഐതിഹാസികമായ ഐ.എസ്‌.എം കേരള യുവജന സമ്മേളനം എന്നിവ ഇതില്‍ പ്രധാനപ്പെട്ടതാണ്‌. ഐ.എസ്‌.എം സമ്മേളന പ്രമേയത്തിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ കൂടി ഈ കാമ്പയിന്‍ ലക്ഷ്യം വെക്കുന്നുണ്ട്‌.
ആത്മീയവും ഭൗതികവുമായ പതിതാവസ്ഥയില്‍ നിന്ന്‌ നന്മയിലേക്കും വളര്‍ച്ചയിലേക്കുമുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പാണ്‌ നവോത്ഥാനം. മതം മനുഷ്യന്‌ മുന്നില്‍ കൃത്യമായ നവോത്ഥാന ചിത്രം അവതരിപ്പിക്കുന്നുണ്ട്‌. സമൂഹത്തെ ധാര്‍മിക ജീവിതത്തിലേക്കും ഭൗതിക വികാസത്തിലേക്കും നയിക്കാന്‍ കഴിയുക യഥാര്‍ഥ ദൈവവിശ്വാസത്തിന്‌ മാത്രമാണ്‌. ജീവിത വിശുദ്ധിയുടെയും ഭൗതിക-ആത്മീയ വളര്‍ച്ചകളുടെയും നിദാനം ഈ തിരിച്ചറിവാകണം എന്ന സന്ദേശമാണ്‌ `വിശ്വാസം-വിശുദ്ധി-നവോത്ഥാനം' കാമ്പയിന്‍ മുന്നോട്ടു വെക്കുന്നത്‌.
അസ്വസ്ഥതകളില്‍ നിന്ന്‌ താല്‍ക്കാലിക ശാന്തി തേടി ആള്‍ദൈവങ്ങളുടെ ആലയങ്ങളിലും കപട ധ്യാനകേന്ദ്രങ്ങളിലും ദിവ്യന്മാരുടെയും സിദ്ധന്മാരുടെയും സവിധത്തിലും ജാറങ്ങളിലും മഖ്‌ബറകളിലും ഇതര ആത്മീയ വാണിഭ കേന്ദ്രങ്ങളിലും ധനവും മാനവും വിശ്വാസവും പണയപ്പെടുത്തുന്ന ഹതഭാഗ്യരെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇന്ന്‌ പുതുമ നഷ്‌ടപ്പെട്ട ഒന്നായി മാറിയിട്ടുണ്ട്‌. വിശ്വാസികള്‍ക്കും ദൈവത്തിനുമിടയില്‍ മധ്യവര്‍ത്തികളായി പ്രത്യക്ഷപ്പെടുന്നവര്‍, മന്ത്രവും ഹോമവും നടത്തുന്നവര്‍, മാരണവും ജിന്ന്‌ ബാധയും പറഞ്ഞു പേടിപ്പിക്കുന്നവര്‍, കമ്പ്യൂട്ടര്‍ ജാതകം, വെള്ളിമൂങ്ങ, വലംപിരി ശംഖ്‌, നാഗമാണിക്യം, ധനാകര്‍ഷക യന്ത്രം, ജോത്സ്യം, മുടിക്കച്ചവടം, ഉറൂസുകള്‍, സ്വലാത്ത്‌ മേളകള്‍, നേര്‍ച്ചകള്‍... ഈ വാണിഭത്തിന്റെ നിര നീണ്ടതാണ്‌.
ജനങ്ങളുടെ പണത്തിലും മാനത്തിലും കണ്ണുവെക്കുന്ന കപട പുരോഹിതന്മാരും അവരുടെ ശിങ്കിടികളും തീര്‍ക്കുന്ന കെണിയാണിത്‌. പ്രവാസികള്‍ അധ്വാനിച്ചുണ്ടാക്കുന്ന പണവും അവരുടെ കുടുംബങ്ങളിലെ സുരക്ഷിതത്വവും പലപ്പോഴും ഈ രീതിയില്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ട്‌. പണ്ഡിതന്മാരിലും പുരോഹിതന്മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും ദൈവ മാര്‍ഗത്തില്‍ നിന്ന്‌ അവരെ തടയുകയും ചെയ്യുന്നുവെന്ന്‌ ഖുര്‍ആന്‍ പ്രസ്‌താവിക്കുന്നത്‌ (9:34) ശ്രദ്ധേയമാണ്‌.
ജീര്‍ണതകള്‍ക്കും ചൂഷണങ്ങള്‍ക്കുമെതിരെ പ്രവാസി സമൂഹത്തെയും അവരുടെ കുടുംബങ്ങളെയും ബോധവത്‌കരിക്കാനും വ്യക്തി-കുടുംബ-സാമൂഹ്യ തലങ്ങളില്‍ മൂല്യാധിഷ്‌ഠിതമായ നവോത്ഥാന മുന്നേറ്റം നടത്താനുമാണ്‌ കാമ്പയിന്‍ ആഹ്വാനം ചെയ്യുന്നത്‌. കടുത്ത അന്ധവിശ്വാസവും യാഥാസ്ഥിതിക നിലപാടുകളും പ്രചരിപ്പിക്കുന്നവര്‍ പോലും തങ്ങള്‍ പുരോഗമന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവരാണെന്ന്‌ വാദിക്കുന്ന ദയനീയ ചിത്രമാണ്‌ സമകാലിക വാര്‍ത്തകള്‍ നമുക്ക്‌ നല്‍കുന്നത്‌. നവോത്ഥാനത്തിന്റെയും സാമൂഹ്യ പരിഷ്‌കരണത്തിന്റെയും തെറ്റായ വായനയും വ്യാഖ്യാനവും തിരുത്തപ്പെടേണ്ടതാണ്‌. പ്രമേയം ലക്ഷ്യംവെക്കുന്ന നന്മകളെ യാഥാര്‍ഥ്യബോധത്തോടെ സമീപിക്കാന്‍ സഹായിക്കുന്ന ഒത്തുചേരലുകളും ഇടപെടലുകളുമാണ്‌ കാമ്പയിനിലൂടെ ആസൂത്രണം ചെയ്‌തിട്ടുള്ളത്‌.
കാമ്പയിന്‌ നാന്ദികുറിച്ച്‌ നാഷണല്‍ കമ്മിറ്റി നവംബര്‍ 30ന്‌ ജിദ്ദയില്‍ നടത്തിയ ഉദ്‌ഘാടനപരിപാടികളെ തുടര്‍ന്ന്‌ സോണ്‍തലത്തിലും ഏരിയതലത്തിലും സെന്റര്‍ തലത്തിലും കാമ്പയിന്‍പരിപാടികള്‍ നടന്നുകൊണ്ടിരിക്കുന്നു. `സാമൂഹ്യ സുരക്ഷിതത്വം: വെല്ലുവിളികളും പരിഹാരങ്ങളും' എന്ന വിഷയത്തില്‍ ദേശീയതല പ്രബന്ധരചനാ മത്സരം, പ്രമേയ ചര്‍ച്ചകള്‍, ഫാമിലി മീറ്റ്‌, ടേബിള്‍ ടോക്ക്‌, സെമിനാര്‍, സൗഹൃദ സദസ്സുകള്‍, തസ്‌കിയ-തര്‍ബിയ സംഗമങ്ങള്‍, സീഡി-ലഘുലേഖ വിതരണം തുടങ്ങിയ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളും കാമ്പയിന്റെ ഭാഗമായി നടന്നുവരുന്നു. ദേശീയ തല സമാപനം 2013 ഫെബ്രുവരി അവസാന വാരം റിയാദില്‍ ബഹുജന സമ്മേളനമായി നടക്കും.

0 comments:

https://www.facebook.com/groups/213591285361390/433046213415895/?notif_t=group_comment_reply


‎2002 ഇല്‍ മുജാഹിദ് പ്രസ്ഥാനം പിളര്‍ന്നത് സംബന്ധിച്ച ഒരു പുസ്തകം അടുത്തിടെ വായിക്കുകയുണ്ടായി..
മടവൂര്‍ വിഭാഗം ( markazudawa' വിഭാഗം ) പുറത്തിറക്കിയത് ആയിരുന്നു ആ പുസ്തകം ..
അത് വായിച്ചപ്പോള്‍ ഈയൊരു
വിഷയത്തില്‍ അവരുടെ ഭാഗത്ത്‌ നല്ല ന്യായം ഉണ്ടെന്നാണ് എനിക്ക് തോന്നിയത് ..
ചാവക്കാട് വെച്ച് ഹുസൈന്‍ സലഫി നടത്തിയ പ്രസംഗം beyluxe ലൂടെ കേട്ടപ്പോള്‍ എനിക്ക് ഒരു പാട് സംശയങ്ങള്‍ ഉണ്ടായി ..
അദ്ദേഹം ചാവക്കാട് വെച്ച് കരഞ്ഞു പറഞ്ഞ പല കാര്യങ്ങളും 2002 ഇല്‍ എന്ത് കൊണ്ടായിരുന്നു അദ്ദേഹം പറയാതിരുന്നത്..???

കാര്യങ്ങള്‍ പഠിച്ചു വരുന്ന ഒരു സാധാരണ മുസ്ലിം എന്ന നിലയില്‍ സിഹ്ര്‍, സംഗീതം പോലെയുള്ള ചില വിഷയങ്ങളില്‍ എനിക്ക്
മടവൂര്‍ വിഭാഗവുമായി ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഇപ്പോഴും ഉണ്ട് ,,

എന്നാല്‍ 2002 ഇലെ പിളര്‍പ്പ് വിഷയത്തില്‍ ന്യായം ഉള്ള
ഒരു സംഗതിയും എ പി വിഭാഗത്തില്‍ (ജിന്നാടിന്‍സ് & ജിന്‍സ് എന്ന് ഇപ്പോള്‍ പൊതുവെ പലതായി
വിളിക്കപ്പെടുന്നു ) നിന്നും എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞിട്ടില്ല
ഞാന്‍ പലപ്പോഴും സംശയ നിവാരണാര്‍ത്ഥം ചോദിച്ച പല സംശയങ്ങളും പരിമിതം ആയ അറിവ് വെച്ച് പ്രകടിപ്പിച്ച ചില അഭിപ്രായങ്ങളും
വെച്ച് ഞാന്‍ ഒരു 'അസ്സല്‍ മടവൂരി' ആണെന്ന് തെറ്റിദ്ധരിക്കുകയും , പണ്ട് 'വഹ്ഹാബി' എന്നൊക്കെ വിളിച്ചിരുന്ന പോലെ 'മടവൂരി' എന്ന്
വിളിക്കുക എന്നല്ലാതെ മേല്പറഞ്ഞ എന്റെ സംശയത്തിനു കാമ്പുള്ള ഒരു മറുപടി
ഒരു എ പി വിഭാഗക്കാരനും അതില്‍ നിന്നും പിന്നീടു ശാഖകള്‍ ശാഖകള്‍ ആയി പിരിഞ്ഞവരും
പറഞ്ഞു കണ്ടില്ല ,,

അത് കൊണ്ട് തന്നെ മേല്പറഞ്ഞ 'അബ്ദുല്‍ ജബ്ബാര്‍ തൃപ്പനച്ചി' യുടെ പുസ്തകത്തില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക്
എന്തെങ്കിലും മറുപടി ഉണ്ടെങ്കില്‍
ബോധിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നു.
2002 ഇല്‍ എന്തിനായിരുന്നു ആ പിളര്‍പ്പ് ??? അന്ന് എന്തൊക്കെ ആയിരുന്നു ആദര്‍ശ വ്യതിയാനങ്ങള്‍ ???
സ്റ്റെപ് പോലും കയറാന്‍ പര സഹായം വേണ്ട പ്രായത്തില്‍ എ വിയും (മരണപ്പെട്ടു ) ഹുസൈന്‍ മടവൂരും മുജാഹിദ് സെന്റര്‍ ആക്രമിക്കാന്‍
വന്നു എന്ന് ആരോപിക്കുകയും ഇതുകള്‍ സത്യം എന്ന് പറഞ്ഞു ' എ പി ' ഒപ്പിടുകയും ചെയ്തത് എന്തിനു ??
ഹുസൈന്‍ മടവൂര്‍ പങ്കെടുക്കാത്ത ഒരു യോഗത്തില്‍ വെച്ച് അദ്ധേഹത്തിന്റെ അഭിപ്രായം പോലും ചോദിക്കാതെ അദ്ധേഹത്തെ
ആരോപണങ്ങള്‍ കൊണ്ട് മൂടിയത് എന്തിനു ??
ഇന്ന് ഹുസൈന്‍ സലഫി പറഞ്ഞ പോലത്തെ ഒരു ചര്‍ച്ച പോലും ഇല്ലാതെ ism പിരിച്ചു വിട്ടത് എന്തിനു ???
എന്തിനു പള്ളികള്‍ പിടിച്ചെടുത്തു ??? എന്തിനു അല്ലാഹുവിന്റെ ഭവനങ്ങള്‍ പൊളിച്ചടുക്കി !!!?????

ആട്ടെ, എന്തൊക്കെ ആയിരുന്നു 'ഗുരുതരമായ' ആ ആദര്‍ശ വ്യതിയാനങ്ങള്‍ ???

'മടവൂര്‍ ' വിഭാഗവുമായും ചില സംശയങ്ങള്‍ ഉണ്ടെങ്കിലും ,
മനസ്സില്‍ നീറിപ്പുകയുന്ന ഈ സംശയങ്ങള്‍ക്ക്
ഇനിയെങ്കിലും തലയില്‍ കേറുന്ന ഒരു മറുപടി പറഞ്ഞു തരണം എന്ന് വിനീതമായി അപേക്ഷിക്കുന്നു ...


chilare tag cheyyunnu

Jamal Ca , Mansoor Ali Mahmood Yousuf
Pilacherry Aboobacker സലഫു സ്വാലിഹ് Abu Yasin
2002 ഇല്‍ മുജാഹിദ് പ്രസ്ഥാനം പിളര്‍ന്നത് സംബന്ധിച്ച ഒരു പുസ്തകം അടുത്തിടെ വായിക്കുകയുണ്ടായി..
മടവൂര്‍ വിഭാഗം ( markazudawa' വിഭാഗം ) പുറത്തിറക്കിയത് ആയിരുന്നു ആ പുസ്തകം ..
അത് വായിച്ചപ്പോള്‍ ഈയൊരു
വിഷയത്തില്‍ അവരുടെ ഭാഗത്ത്‌ നല്ല ന്യായം ഉണ്ടെന്നാണ് എനിക്ക് തോന്നിയത് ..
ചാവക്കാട് വെച്ച് ഹുസൈന്‍ സലഫി നടത്തിയ പ്രസംഗം beyluxe  ലൂടെ കേട്ടപ്പോള്‍ എനിക്ക് ഒരു പാട് സംശയങ്ങള്‍ ഉണ്ടായി ..
അദ്ദേഹം ചാവക്കാട് വെച്ച് കരഞ്ഞു പറഞ്ഞ പല കാര്യങ്ങളും 2002 ഇല്‍ എന്ത് കൊണ്ടായിരുന്നു അദ്ദേഹം പറയാതിരുന്നത്..???

കാര്യങ്ങള്‍ പഠിച്ചു വരുന്ന ഒരു സാധാരണ മുസ്ലിം എന്ന നിലയില്‍ സിഹ്ര്‍, സംഗീതം പോലെയുള്ള ചില വിഷയങ്ങളില്‍ എനിക്ക്
മടവൂര്‍ വിഭാഗവുമായി ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഇപ്പോഴും ഉണ്ട് ,, 

എന്നാല്‍ 2002 ഇലെ പിളര്‍പ്പ് വിഷയത്തില്‍ ന്യായം ഉള്ള
ഒരു സംഗതിയും എ പി വിഭാഗത്തില്‍  (ജിന്നാടിന്‍സ് & ജിന്‍സ് എന്ന് ഇപ്പോള്‍ പൊതുവെ പലതായി
വിളിക്കപ്പെടുന്നു ) നിന്നും എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞിട്ടില്ല
ഞാന്‍ പലപ്പോഴും സംശയ നിവാരണാര്‍ത്ഥം ചോദിച്ച പല സംശയങ്ങളും പരിമിതം ആയ അറിവ് വെച്ച് പ്രകടിപ്പിച്ച ചില അഭിപ്രായങ്ങളും
വെച്ച് ഞാന്‍ ഒരു 'അസ്സല്‍ മടവൂരി' ആണെന്ന് തെറ്റിദ്ധരിക്കുകയും , പണ്ട് 'വഹ്ഹാബി' എന്നൊക്കെ വിളിച്ചിരുന്ന പോലെ 'മടവൂരി' എന്ന്
വിളിക്കുക എന്നല്ലാതെ മേല്പറഞ്ഞ എന്റെ സംശയത്തിനു കാമ്പുള്ള ഒരു മറുപടി
ഒരു എ പി വിഭാഗക്കാരനും അതില്‍ നിന്നും പിന്നീടു ശാഖകള്‍ ശാഖകള്‍ ആയി പിരിഞ്ഞവരും
പറഞ്ഞു കണ്ടില്ല ,,

അത് കൊണ്ട് തന്നെ മേല്പറഞ്ഞ  'അബ്ദുല്‍ ജബ്ബാര്‍ തൃപ്പനച്ചി' യുടെ പുസ്തകത്തില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക്
എന്തെങ്കിലും മറുപടി ഉണ്ടെങ്കില്‍
ബോധിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നു.
2002 ഇല്‍ എന്തിനായിരുന്നു ആ പിളര്‍പ്പ് ??? അന്ന് എന്തൊക്കെ ആയിരുന്നു ആദര്‍ശ വ്യതിയാനങ്ങള്‍ ???
സ്റ്റെപ് പോലും കയറാന്‍ പര സഹായം  വേണ്ട പ്രായത്തില്‍ എ വിയും (മരണപ്പെട്ടു ) ഹുസൈന്‍ മടവൂരും മുജാഹിദ് സെന്റര്‍ ആക്രമിക്കാന്‍ 
വന്നു എന്ന് ആരോപിക്കുകയും ഇതുകള്‍ സത്യം എന്ന് പറഞ്ഞു ' എ പി ' ഒപ്പിടുകയും ചെയ്തത് എന്തിനു ??
ഹുസൈന്‍ മടവൂര്‍ പങ്കെടുക്കാത്ത ഒരു യോഗത്തില്‍ വെച്ച് അദ്ധേഹത്തിന്റെ അഭിപ്രായം പോലും  ചോദിക്കാതെ അദ്ധേഹത്തെ
ആരോപണങ്ങള്‍ കൊണ്ട് മൂടിയത് എന്തിനു ??
ഇന്ന് ഹുസൈന്‍ സലഫി പറഞ്ഞ പോലത്തെ ഒരു ചര്‍ച്ച പോലും ഇല്ലാതെ ism പിരിച്ചു വിട്ടത് എന്തിനു ???
എന്തിനു പള്ളികള്‍ പിടിച്ചെടുത്തു ??? എന്തിനു അല്ലാഹുവിന്റെ ഭവനങ്ങള്‍ പൊളിച്ചടുക്കി !!!?????

ആട്ടെ, എന്തൊക്കെ ആയിരുന്നു 'ഗുരുതരമായ' ആ ആദര്‍ശ വ്യതിയാനങ്ങള്‍ ???

'മടവൂര്‍ ' വിഭാഗവുമായും ചില സംശയങ്ങള്‍ ഉണ്ടെങ്കിലും ,
മനസ്സില്‍ നീറിപ്പുകയുന്ന ഈ സംശയങ്ങള്‍ക്ക് 
ഇനിയെങ്കിലും തലയില്‍ കേറുന്ന ഒരു മറുപടി പറഞ്ഞു തരണം എന്ന് വിനീതമായി അപേക്ഷിക്കുന്നു ...   


chilare tag cheyyunnu 

Jamal Ca , @[1063625248:2048:Mansoor Ali]  Mahmood Yousuf
@[100001806805953:2048:Pilacherry Aboobacker]  സലഫു സ്വാലിഹ്   Abu Yasin

Unlike ·  ·  · 5 hours ago
  • You, Rishab Ahammed and Fazalur Rahman like this.
  • Mijuvad Kc മുജാഹിദ്കളെ കുറിച്ച് നമ്മുടെ ഈ സഹോദരന് ഒരു സംശയവും ബാക്കിയായി ഉണ്ടാവാന്‍ പാടില്ല, അത് കൊണ്ട് സിഹ്ര്‍ , സംഗീതം വിഷയത്തില്‍ മറുപടി പറയാന്‍ മന്‍സൂര്‍ അലി സാഹിബിനെ സനീനിനു വേണ്ടി ക്ഷണിക്കുന്നു .
    5 hours ago · Unlike · 1
  • Saneen Bin Nasrullah Mijuvad Kc സിഹ്ര്‍ നെ കുറിച്ച് മുമ്പ് ഞാന്‍ തന്നെ ഇട്ട ഒരു പോസ്റ്റില്‍ മന്‍സൂര്‍ സാഹിബ്‌ മറുപടി പറഞ്ഞിട്ടുണ്ട് ( സംഗീതം ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല )
    സിഹൃമായി ബന്ധപ്പെട്ട് ഞാന്‍ പഠിച്ചു കൊണ്ടിരിക്കുകയായത് കൊണ്ട് ഇപ്പോള്‍ ചര്‍ച്ച വേണ്ട
    5 hours ago · Unlike · 2
  • Mijuvad Kc സംഗീതത്തിന്റെ വിഷയത്തില്‍ കേരള ജംഹിയത്തുല്‍ ഉലമ സീകരിച്ച നിലപാടില്‍ നിന്ന്നും (രണ്ടായിരത്തി രണ്ടും രണ്ടായിരത്തി പന്ത്രണ്ടും മുതലുള്ളതല്ല) ഒരു മാറ്റവും മുജാഹിദ് (മര്‍കസ് ദ'വ) പ്രസ്ഥാനത്തിന് സംഭവിച്ചിട്ടില്ല, (സംഘടന പിളരുന്നതിനു തൊട്ടുമുന്പ് പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളേജില്‍ കൂടിയ എ പി അടക്കമുള്ള പണ്ഡിത സഭയുടെ തീരുമാനം (സംഗീതം വിഷയത്തില്‍) വരെ )
    4 hours ago · Unlike · 2
  • Saneen Bin Nasrullah sangeethathine pattiyulla hadees charcha cheythirunno???
    4 hours ago · Unlike · 1
  • Saneen Bin Nasrullah Hadhrat Abu Maalik Ash'ari (radhiyallahu anhu) says that he heard Rasulullah (sallallahu alayhi wasallam) say: "Most certainly, there will be in my Ummah people who will make lawful fornication, silk, liquor and musical instruments." (Bukhaari)
    4 hours ago · Unlike · 1
  • Saneen Bin Nasrullah In another version of this narration, Rasulullah (sallallahu alayhi wasallam) said: "Most certainly, people from my Ummah will consume liquor which they will describe with some other name. Over their heads will be playing musical instruments and singing girls. Allah will cause the earth to swallow them, and from among them He will transform into apes and pigs." (Ibn Maajah)
    4 hours ago · Unlike · 1
  • Saneen Bin Nasrullah Mijuvad Kc മുകളിലെ ഹദീസുകളെ പറ്റി എന്താണ് നിലപാട് ???
    4 hours ago · Unlike · 1
  • Mijuvad Kc പ്രമാണമായി മറുപടി പറയാന്‍ ഉള്ള വിവരം എനിക്കില്ല, അതിനുള്ളവരില്‍ നിന്നും മനസ്സിലാക്കുന്നതാണ് നല്ലത്, എന്നാലും എനിക്ക് അറിയുന്നത് പറയാം
    4 hours ago · Unlike · 1
  • Mijuvad Kc ഈ ഹദീസിന്റെ തഫ്സീരുകളില്‍ നിന്നും കുറച്ചു കാര്യങ്ങള്‍ : ആദ്യം പറഞ്ഞ ഹദീസില്‍ മ'ആസിഫ് എന്നാ അറബി പദത്തിന് ഗാനങ്ങള്‍ എന്നും അര്‍ഥം പറയുന്നുണ്ട്, അശ്ലീല ഗാനങ്ങളെ അനുവദിക്കലാണ് ഇവടെ ഉദ്ദേശ്യം, പിന്നെ വെറും പാട്ടുപകാരങ്ങള്‍ അല്ല ഇവിടെ ഉദ്ദേശ്യം , മദ്യപാനികള്‍ക്ക് ആവേശം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നതാണ് എന്നും കാണാം, പിന്നെ ഇമാം ബുഖാരി ഈ ഹദീസ് പരമ്പര മുറിഞ്ഞ നിഅലക്കാന് ഉദ്ധരിക്കുന്നത്, ഈ ഹദീസ് ഉദ്ധരിക്കുന്ന ഹിഷാം ബ്നു അമാര്‍ നാനൂറില്‍ പരം ദുര്‍ബല ഹദീസുകള്‍ ഉധരിച്ചതായി ഇമാം അഹമെദ് റ പറയുന്നുണ്ട്,
    4 hours ago · Edited · Unlike · 2

0 comments: