കോഴിക്കോട്: എ പി വിഭാഗം നേതാക്കള്‍ക്ക് എതിരായ കോടതിവിധിയുടെ പശ്ചാത്തലത്തില്‍ സംഘടന പി രിച്ചുവിട്ട് യഥാര്‍ഥ നവോത്ഥാന പ്രസ്ഥാനത്തിലേക്ക് തിരിച്ചുവരാന്‍ മുജാഹിദ് സെന്റര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നവര്‍ തയ്യാറാവണമെന്ന് കോഴിക്കോട് മര്‍ക്കസുദ്ദ്അവയില്‍ ചേര്‍ന്ന കെ എന്‍ എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
സംഘടനാ തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം കാണിച്ചതും അധികാരദുര്‍വിനിയോഗം നടത്തിയതുമാണ് പ്രസ്ഥാനത്തിലെ ഭിന്നതക്കും പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് 10 വര്‍ഷം മുമ്പ് തന്നെ നിഷ്പക്ഷമതികളായ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചതാണെന്ന് യോഗം അംഗീകരിച്ച് പ്രമേയം വ്യക്തമാക്കി. ഇത് സംബന്ധിച്ചാണ് കോടതികളില്‍ വ്യവഹാരം നടത്തിയിരുന്നത്. എന്നാല്‍ രേഖകള്‍ കൈവശം വെച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ച് ഇക്കാലമത്രയും അനുകൂല വിധി വാങ്ങിയവര്‍ക്ക് ഇപ്പോള്‍ സ്വന്തം ഗ്രൂപ്പില്‍ ഒരു വിഭാഗം തെളിവുകളും രേഖകളും ശരിയാംവിധം കോടതിയില്‍ സമര്‍പ്പിച്ചപ്പോള്‍ കോഴിക്കോട് ജില്ലയിലെ പ്രമുഖരായ 25 സംസ്ഥാന കൗണ്‍സിലര്‍മാരുടെ സ്ഥാനമാണ് കോഴിക്കോട് മുന്‍സിഫ് കോടതി റദ്ദാക്കിയിരിക്കുന്നത്. സംസ്ഥാന പ്രസിഡണ്ട് ടി പി അബ്ദുല്ലകോയ മദനി, കെ ജെ യു പ്രസിഡണ്ട് എം മുഹമ്മദ് മദനി, സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ പാലത്ത് തുടങ്ങിയ 25 പേരുടെ സംസ്ഥാന കൗണ്‍സില്‍ സ്ഥാനം കോടതി റദ്ദാക്കിയ പശ്ചാത്തലത്തില്‍ നിയമ വ്യവസ്ഥയോടും ജനാധിപത്യമര്യാദകളോടും ആദരവുണ്ടെങ്കില്‍ സംഘടന പിരിച്ചുവിട്ട് യഥാര്‍ഥ ആദര്‍ശ വക്താക്കളോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുക മാത്രമാണ് മാര്‍ഗമെന്നും അതിന് ദുരഭിമാനം തടസ്സമാക്കേണ്ടതില്ലെന്നും പ്രമേയം വ്യക്തമാക്കി.
യുവജനവിദ്യാര്‍ഥിവിഭാഗം പൂര്‍ണമായും മറ്റുള്ളവരില്‍ ഭൂരിഭാഗവും തങ്ങളുടെ പ്രസ്ഥാനത്തില്‍നിന്നും പുറത്ത് പോയി ആദര്‍ശവ്യതിയാനത്തില്‍ അകപ്പെടുകയും ബദല്‍ സമ്മേളനങ്ങള്‍ നടത്തി വെല്ലുവിളി ഉയര്‍ത്തുകയും ചെയ്തിരിക്കെ ഇനിയും പിടിച്ചു നില്ക്കുന്നത് മാന്യതയല്ല. സംഘടന പിരിച്ചുവിടുകയല്ലാതെ മറ്റു മാര്‍ഗങ്ങള്‍ മുമ്പിലില്ല. സാധാരണ പ്രവര്‍ത്തകര്‍ മര്‍ക്കസുദ്ദഅ് വ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കെ എന്‍ എമ്മിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. മാന്യമായ സമീപനം പുതുതായി പ്രസ്ഥാനത്തിലേക്ക് തിരിച്ചു വരുന്നവരോട് സ്വീകരിക്കാന്‍ തയ്യാറാണെന്നും യോഗം വ്യക്തമാക്കി. പ്രാദേശിക സ്ഥാപനങ്ങളില്‍ വഴക്ക് കൂടി ആരാധനാ നടപടികള്‍ തടസ്സപ്പെടുത്തുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും യോഗം അഭ്യര്‍ഥിച്ചു.
യോഗത്തില്‍ പ്രസിഡണ്ട് ഡോ ഇ കെ അഹ്മദ്കുട്ടി അധ്യക്ഷതവഹിച്ചു.
ഡോ ഹുസൈന്‍ മടവൂര്‍, എം സ്വലാഹുദ്ദീന്‍ മദനി. എ അബ്ദുല്‍ഹമീദ് മദീനി, എ അസ്ഗറലി, പി ടി വീരാന്‍കുട്ടി സുല്ലമി, ഉബൈദുല്ല താനാളൂര്‍, പ്രൊഫ എന്‍ വി അബ്ദുറഹിമാന്‍, ഡോ പി പി അബ്ദുല്‍ ഹഖ്, ഡോ പി മുസ്തഫ ഫാറൂഖി, കെ അബൂബക്കര്‍ മൗലവി, പി കെ ഇബ്രാഹിം ഹാജി, ടി അബൂബക്കര്‍ നന്മണ്ട, സി അബ്ദുല്ലത്തീഫ് മാസ്റ്റര്‍, അബ്ദുല്‍ ലത്തീഫ് കരുമ്പുലാക്കല്‍, എ കെ ഈസാ മദനി, ഐ പി അബ്ദുസ്സലാം, കെ പി അബ്ദുറഹീം, സി മമ്മു കോട്ടക്കല്‍, പി പി അബ്ദുറഹിമാന്‍ മാസ്റ്റര്‍, ഇസ്മാഈല്‍ കരിയാട്, യു പി യഹ്‌യാഖാന്‍, പ്രഫ എം ഹാറൂണ്‍, അബ്ദുല്‍ ജബ്ബാര്‍ തൃപ്പനച്ചി, ജാസിര്‍ രണ്ടത്താണി തുടങ്ങിയവര്‍ സംസാരിച്ചു.
0 comments: